‘തൃശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കും, കാലുവാരാന്‍ ഒരുപാട് പേരുണ്ട്’: പത്മജ വേണുഗോപാൽ

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാല്‍. വടകരയില്‍ മുരളീധരന്‍ സുഖമായി ജയിക്കുമായിരുന്നു. എന്തിനാണ് തൃശൂരില്‍ കൊണ്ടു നിര്‍ത്തിയതെന്ന് മനസിലാകുന്നില്ല. തൃശൂരില്‍ കാലുവാരാന്‍ ഒരുപാട് പേരുണ്ടെന്നും പത്മജ. തന്നെ തോല്‍പ്പിച്ചതില്‍ നേതാക്കള്‍ക്കും പങ്കുണ്ട്. കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസ് വിടുമായിരുന്നുവെന്നും കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാൽ.
സഹോദരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോൺഗ്രസുകാരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോൽപ്പിച്ചതിന് പിന്നിൽ രണ്ട് നേതാക്കൾ.
ഇവരേക്കാൾ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാൽ അവരുടെ പേര് പറയും. ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ പോലും കയറ്റിയില്ലെന്നും അവർ ആരോപിച്ചു. കെ കരുണാകരന്റെ മക്കളോട് പകയാണ്. ചന്ദനക്കുറി തൊടുന്നതിന് കോൺഗ്രസുകാർ എതിർപ്പ് പറഞ്ഞു. കെ സുധാകരൻ മാത്രമാണ് ആത്മാർത്ഥമായി പെരുമാറിയത്. പാർട്ടി വിടാൻ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ പറഞ്ഞു.
Story Highlights: Suresh Gopi will win in Thrissur says Padmaja Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here