Advertisement

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ എറിയും : എം.കെ രാഘവൻ

March 12, 2024
Google News 4 minutes Read
will throw caa in arabian sea if india alliance come in power says mk raghavan mp

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ എറിയുമെന്ന് എം.കെ രാഘവൻ എം.പി. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള മോദി സർക്കാരിന്റെ നീക്കത്തെ ചെറുക്കുമെന്നും എസ്ബിഐ ബോണ്ട് കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സിഎഎ പ്രാബല്യത്തിൽ കൊണ്ടുവരുന്നതെന്നും എം.കെ രാഘവൻ എം.പി ആരോപിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും എം.കെ രാഘവൻ എംപി വ്യക്തമാക്കി. ( will throw caa in arabian sea if india alliance come in power says mk raghavan mp )

അതേസമയം, പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ.

നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. നിയമം പിൻവലിക്കണമെന്നാവശ്യവുമായി കോൺഗ്രസ് മണ്ഡലതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം.

കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും.

Story Highlights: will throw caa in arabian sea if india alliance come in power says mk raghavan mp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here