ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: 441 പേരില്‍ പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും; ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസം

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി 441 പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും. ഇതിന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസമാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്. (Land will be acquired from 441 people for Sabarimala Greenfield Airport)
വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന് ശേഷമാണ് ഇപ്പോള്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ വിശദവിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. വിജ്ഞാപനം വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഭൂമി ഏറ്റെടുക്കല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
ശബരിമല വിമാനത്താവളത്തിന്റെ നിര്‍മാണത്തില്‍ പ്രദേശവാസികള്‍ ഒന്നടങ്കം എതിര്‍പ്പ് പ്രകടപ്പിച്ചിട്ടില്ലെന്നും ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് കൃത്യമായ നഷ്ടപരിഹാരം, സമയബന്ധിതമായ പുനരധിവാസം മുതലായവ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കിയായിരുന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നത്. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ നിര്‍മാണത്തിന്റെ ആദ്യഘട്ടം 2027ല്‍ പൂര്‍ത്തിയാക്കുമെന്നാണ് വിലയിരുത്തല്‍.
Story Highlights: Land will be acquired from 441 people for Sabarimala Greenfield Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here