Advertisement

വാഹന ലോകത്തെ ഡിസൈനുകൾകൊണ്ട് വിസ്മയിപ്പിച്ച മാർസെല്ലോ ഗാൻഡിനി അന്തരിച്ചു

March 14, 2024
Google News 2 minutes Read

പ്രശസ്ത കാർ ‍ഡിസൈനർ മാർസെല്ലോ ഗാൻഡിനി അന്തരിച്ചു. 85 വയസായിരുന്നു. 1938 ഓഗസ്റ്റ് 26-ന് ഇറ്റലിയിലെ ടൂറിനിൽ ആയിരുന്നു ഗാന്ഡിനിയുടെ ജനനം. ലംബോ​ർ​ഗിനി, ഫെരാരി, ബിഎംഡബ്ല്യു എന്നീ കാറുകൾ ഉൾപ്പെടെ രൂപകല്പന ചെയ്ത് പ്രമുഖനായിരുന്നു മാർസെല്ലോ ഗാൻഡിനി. ലോകത്ത് ആദ്യമായി കാറുകളിൽ സിസർ ഡോറുകൾ എന്ന ആശയം അവതരിപ്പിച്ചത് മാർസെല്ലോ ഗാൻഡിനി ആയിരുന്നു. ലക്ഷ്വറി സങ്കൽപങ്ങളിലെ നിർണായക ഘടകമായി മാറാൻ സിസർ ഡോറുകൾക്ക് സാധിച്ചിരുന്നു.

ആൽഫ റോമിയോ കാരാബോ കൺസെപ്റ്റ് കാറാണ് സിസർ ഡോറുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ വാഹനം. ഫെരാരി ഡിനോ 308 GT4, ഫിയറ്റ് X1/9, ലാൻസിയ സ്ട്രാറ്റോസ്, മസെരാട്ടി ക്വാട്രോപോർട്ട് II, IV, മസെരാട്ടി ഷമാൽ/ഗിബ്ലി എന്നിവയുൾപ്പെടെയുള്ള ഇറ്റാലിയൻ കാറുകൾ രൂപകൽപ്പന ചെയ്തത് മാർസെല്ലോ ഗാൻഡിനി ആയിരുന്നു.

ആദ്യത്തെ ഫോക്സ്‌വാഗൺ പോളോ, റെനോ 5 ടർബോ, സിട്രോൺ ബിഎക്സ്, ബുഗാട്ടി ഇബി 110 കൺസെപ്റ്റ്, ആദ്യത്തെ ബിഎംഡബ്ല്യു 5 സീരീസ് (ഇ 12) എന്നിവ രൂപപ്പെടുത്തി പല യൂറോപ്യൻ കാർ ബ്രാൻഡുകളിലും ഗാന്ഡിനിയുടെ കഴിവുകൾ വ്യാപിച്ചു. 2005-ലെ ജനീവ മോട്ടോർ ഷോയ്‌ക്കായി വെറും അഞ്ചാഴ്‌ചയ്‌ക്കുള്ളിൽ സൃഷ്‌ടിച്ച സ്‌റ്റോല എസ്86 ഡയമൻ്റെ അദ്ദേഹത്തിൻ്റെ അവസാന കാറുകളിൽ ഒന്നായിരുന്നു.

Story Highlights: car designer Marcello Gandini dies aged 85

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here