‘സംഘാടകരുടെ പ്രശ്‌നമല്ല, നുഴഞ്ഞുകയറിയവരാണ് പ്രശ്‌നമുണ്ടാക്കിയത് ‘: മന്ത്രി.ആർ.ബിന്ദു

കേരള സര്‍വ്വകലാശാല കലോത്സവത്തിനിടയിലെ സംഘര്‍ഷം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്‌നമല്ലെന്ന് മന്ത്രി ആര്‍ ബിന്ദു. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. യുവജനോത്സവങ്ങള്‍ സൗഹാര്‍ദപരമായാണ് നടക്കേണ്ടത്, നുഴഞ്ഞുകയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുടെ നിറംകെടുത്താനുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണ് അത്തരം നീക്കങ്ങളെന്നും മന്ത്രി ബിന്ദു പറഞ്ഞു.വിധികര്‍ത്താവ് ഷാജിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുവെന്നും മന്ത്രി അറിയിച്ചു. സത്യാവസ്ഥ പൊലീസ് അന്വേഷണത്തില്‍ പുറത്തുവരുമെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.
Story Highlights: Deliberately create riot in campuses-R Bindu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here