Advertisement

റമദാനിൽ കരുതലോടെയാവണം ഷോപ്പിംഗ്; മാർഗനിർദേശവുമായി ഖത്തർ വാണിജ്യ മന്ത്രാലയം

March 14, 2024
Google News 1 minute Read

റമദാനിൽ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ്സ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങളെ കുറിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) മാർഗനിർദേശങ്ങൾ പൊതുജനങ്ങളുമായി പങ്കുവെച്ചു.

റമദാനിൽ എങ്ങനെ ഷോപ്പിംഗ് നടത്താം:

  • വാങ്ങാനുള്ള സാധനങ്ങളുടെ പട്ടികയും ബജറ്റും എഴുതിവെക്കുക.
  • ഷോപ്പിംഗിന് മുമ്പ് ഉൽപന്നത്തിന്റെ യഥാർത്ഥ വില മനസിലാക്കാൻ ബന്ധപ്പെട്ട വെബ്സൈറ്റുകൾ സന്ദർശിക്കുക.
  • സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് ഉൽപ്പന്നത്തെ കുറിച്ചുള്ള വിവരണങ്ങൾ വായിക്കുക.
  • നിങ്ങളുടെ ആവശ്യങ്ങൾക്ക് മതിയായ അളവിൽ മാത്രം വാങ്ങുക.
  • വാങ്ങുന്ന സാധനങ്ങളിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും വിവരണങ്ങളും അനുസരിച്ച് മാത്രം ഉൽപ്പന്നങ്ങൾ സംഭരിക്കുക.(ഓരോ ഉല്പന്നത്തിന്റെയുംആരോഗ്യകരമായ ഉപഭോഗ കാലാവധി-എക്സ്പയറി ഡേറ്റ്-പ്രത്യേകം ശ്രദ്ധിക്കണം.)

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

റമദാൻ മാസം മുഴുവനായും വിലക്കിഴിവുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ പട്ടിക മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ മാസത്തിൽ പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ വിലയിൽ അവശ്യ ഉപഭോക്തൃ സാധനങ്ങൾ നൽകാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.

Story Highlights: Ramadan Shopping Instructions Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here