ബിസിസിഐ നിർബന്ധത്തിനു വഴങ്ങി രഞ്ജി കളിച്ച ശ്രേയാസ് അയ്യർക്ക് വീണ്ടും പരുക്കെന്ന് റിപ്പോർട്ട്; ഐപിഎലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാവും

മുംബൈ താരവും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനുമായ ശ്രേയാസ് അയ്യർക്ക് പരുക്ക്. നടുവേദനയെ തുടർന്ന് താരത്തിന് ഐപിഎലിലെ ആദ്യ ചില മത്സരങ്ങൾ നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. പരുക്കിനെ തുടർന്ന് ദേശീയ ടീമിൽ നിന്ന് വിട്ടുനിന്ന ശ്രേയാസ് ബിസിസിഐ പറഞ്ഞതനുസരിച്ചാണ് കളിച്ചത്.
ഈ മാസം 22ന് ഐപിഎൽ ആരംഭിക്കാനിരിക്കെ കൊൽക്കത്തയ്ക്ക് കനത്ത തിരിച്ചടിയാണ് ശ്രേയാസിൻ്റെ പരുക്ക്. പരുക്ക് ചൂണ്ടിക്കാട്ടി ദേശീയ ടീമിൽ നിന്ന് മാറിനിന്നെങ്കിലും താരത്തിനു പരുക്കില്ലെന്നായിരുന്നു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ പരിശോധനയിലെ റിപ്പോർട്ട്. തുടർന്ന് രഞ്ജി കളിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും ശ്രേയാസ് തയ്യാറായില്ല. ഇതോടെ താരത്തെ വാർഷിക കരാറിൽ നിന്ന് ബിസിസിഐ ഒഴിവാക്കി. ഇതിനു പിന്നാലെ ശ്രേയാസ് രഞ്ജി കളിക്കാൻ തയ്യാറാവുകയായിരുന്നു. സെമിയിലും ഫൈനലിലും കളിച്ച ശ്രേയാസ് ഫൈനലിലെ രണ്ടാം ഇന്നിങ്‌സിൽ 95 റൺസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനു വീണ്ടും പരുക്കേറ്റെന്ന റിപ്പോർട്ടുകൾ. അതിനെ ശരിവെക്കും വിധം താരം രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയില്ല. ശ്രേയാസിൻ്റെ പരുക്കിനെപ്പറ്റി ഔദ്യോഗിക വിശദീകരണങ്ങളുണ്ടായിട്ടില്ലെങ്കിലും ഐപിഎലിലെ ആദ്യ ചില മത്സരങ്ങൾ നഷ്ടമാവുമെന്നാണ് സൂചന.
കൊൽക്കത്തയുടെ ആദ്യ മത്സരം ഈ മാസം 23നാണ്. സ്വന്തം മൈതാനമായ ഈഡൻ ഗാർഡൻസിൽ 23നു രാത്രി 7.30ന് സൺറൈസേഴ്സ് ഹൈദരാബാദ് ആണ് കൊൽക്കത്തയുടെ എതിരാളികൾ.
Story Highlights: ranji trophy shreyas iyer ipl injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here