ബിജെപിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

ബിജെപിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. ജവഹർലാൽ നെഹ്റുവിൻ്റെ പിൻമുറക്കാരാണ് നിർലജ്ജം ഫാസിസ്റ്റ് കൂടാരത്തിൽ ചേക്കേറുന്നത് എന്ന് സുപ്രഭാതം മുഖപ്രസംഗം പറയുന്നു. ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാൻ ഉണ്ടാക്കിയ ഐസിസി സമിതി അധ്യക്ഷൻ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നതിനെയും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
വിളിക്കു മുമ്പേ വിളിപ്പുറത്തെത്താൻ കാത്തിരിക്കുകയാണ് നേതാക്കൾ. കൊല്ലാനാണോ വളർത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ കോൺഗ്രസുകാർക്കില്ല. പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള കൂടുമാറ്റം. ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോൺഗ്രസ് ഇല്ലാതാക്കുന്നത്. സിപിഐഎമ്മിലേക്കോ തിരിച്ചോ ആണെങ്കിൽ പ്രശ്നമില്ല. ഈ കൂടുമാറ്റം ആശങ്കാജനകമെന്നും സമസ്ത പറയുന്നു. പേടിപ്പിക്കുന്ന കൂടുമാറ്റങ്ങൾ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
Story Highlights: bjp congress samastha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here