Advertisement

സാന്റിയാഗോ മാർട്ടിന്റെ കമ്പനികൾ കേന്ദ്ര മുന്നറിയിപ്പിന് പിന്നാലെ ബോണ്ടുകൾ വാങ്ങി; കൂടുതൽ വിവരങ്ങൾ പുറത്ത്

March 16, 2024
Google News 2 minutes Read

സാന്റിയാഗോ മാർട്ടിന്റെ കമ്പനികൾ ബോണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്.
ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട കേന്ദ്ര മുന്നറിയിപ്പിന് പിന്നാലെ സാന്റിയാഗോ മാർട്ടിന്റെ കമ്പനികൾ ബോണ്ടുകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. കേരളമടക്കം ലോട്ടറി വാങ്ങുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനികളുടെ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. നിക്ഷേപത്തേക്കാൾ 50 ഇരട്ടി വരെ തുകയുടെ ബോണ്ടുകളാണ് കമ്പനികൾ വാങ്ങിയത് . 2019 നും 22 നും ഇടയിലാണ് ബോണ്ടുകൾ വാങ്ങിയത്. 109 കോടിയുടെ ബോണ്ടുകളാണ് കമ്പനികൾ രണ്ടുമാസത്തിനിടെ വാങ്ങിയത്.

അതേസമയം കെവെന്റര്‍ ഗ്രൂപ്പും ഇലക്ടറൽ ബോണ്ട് വാങ്ങിയത് ഇഡി അന്വേഷണം നേരിടുമ്പോഴെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കെവന്റര്‍ ഗ്രൂപ്പിന്റെ നാല് അനുബന്ധ കമ്പനികൾ 600 കോടിയുടെ ബോണ്ടുകൾ വാങ്ങി. ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ കമ്പനി ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുകൂടാതെ കേന്ദ്ര ധന മന്ത്രാലയം ഹൈ റിസ്‌ക് കാറ്റഗറിൽ പെടുത്തിയ കമ്പനികളും ബോണ്ട് വാങ്ങിയെന്ന് റിപ്പോർട്ടുണ്ട്. ഈ കമ്പനികളിൽ മൂന്നെണ്ണമെങ്കിലും കോടിക്കണക്കിന് രൂപയുടെ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

Story Highlights: After Centre alert, Santiago Martin went on electoral bonds buying spree

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here