‘കോലിയെ ടി-20 ലോകകപ്പ് ടീമിൽ നിന്നൊഴിവാക്കില്ല’; ജയ് ഷായുടെ നിർദ്ദേശം രോഹിത് ശർമ തള്ളിയെന്ന് കീർത്തി ആസാദ്

വിരാട് കോലിയെ ടി-20 ലോകകപ്പ് ടീമിൽ നിന്നൊഴിവാക്കണമെന്ന ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായുടെ നിർദ്ദേശം ക്യാപ്റ്റൻ രോഹിത് ശർമ തള്ളിയെന്ന് മുൻ താരം കീർത്തി ആസാദ്. കോലിയുടെ ഗെയിമിനു പറ്റാത്ത സ്ലോ പിച്ചുകളിലാണ് ലോകകപ്പ് നടക്കുകയെന്നും അതുകൊണ്ട് കോലിയെ പുറത്താക്കിയേക്കുമെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കീർത്തി ആസാദിൻ്റെ കുറിപ്പ്. തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് കീർത്തി ആസാദിൻ്റെ വെളിപ്പെടുത്തൽ. (rohit kohli world cup)
Why should Jay Shah, he is not a selector, to give responsibility to Ajit Agarkar to talk to the other selectors and convince them that Virat Kohli is not getting a place in the T20 team. For this, time was given till 15th March. If sources are to be believed, Ajit Agarkar was… pic.twitter.com/FyaJSClOLw
— Kirti Azad (@KirtiAzaad) March 17, 2024
കോലിയെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്തണമെന്ന് മറ്റുള്ളവരെ സമ്മതിപ്പിക്കാൻ മുഖ്യ സെലക്ടറായ അജിത് അഗാർക്കറിനോട് ജയ് ഷാ ആവശ്യപ്പെട്ടു എന്നാണ് കീർത്തി ആസാദിൻ്റെ ആരോപണം. മാർച്ച് 15 വരെയാണ് അഗാർക്കറിന് ജയ് ഷാ സമയം നൽകിയിരുന്നത്. എന്നൽ, രോഹിത് അതിനു വിസമ്മതിച്ചു. എന്തുവില കൊടുത്തും കോലി ടീമിലുണ്ടാവണമെന്ന് രോഹിത് നിലപാടെടുത്തു എന്നും കീർത്തി ആസാദ് വെളിപ്പെടുത്തി.
Read Also: ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ടീം സൗദിയില്‍; മത്സരം വ്യാഴാഴ്ച
‘ഒരു സെലക്ടർ അല്ലാത്ത ജയ് ഷാ എന്തിനാണ് കോലിയെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കാൻ മറ്റുള്ളവരെ സമ്മതിപ്പിക്കണമെന്ന് അജിത് അഗാർക്കറിനോട് ആവശ്യപ്പെട്ടത്? ഇതിന് മാർച്ച് 15 വരെയാണ് സമയം നൽകിയത്. എന്നാൽ, സ്വയമോ മറ്റുള്ളവരെയോ സമ്മതിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. രോഹിത് ശർമയോടും ജയ് ഷാ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, എന്തു വിലകൊടുത്തും കോലി ടീമിലുണ്ടാവണമെന്ന് രോഹിത് നിലപാടെടുത്തു. കോലി ലോകകപ്പ് കളിക്കും. ഇതുപോലുള്ളവർ സെലക്ഷനിൽ ഇടപെടരുത്.’- കീർത്തി ആസാദ് കുറിച്ചു.
ഇക്കൊല്ലം ജൂൺ രണ്ട് മുതലാണ് ടി-20 ലോകകപ്പ് ആരംഭിക്കുക. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് മത്സരങ്ങൾ. കാനഡ, അയർലൻഡ്, പാകിസ്താൻ, യുഎസ്എ എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. അഞ്ച് ടീമുകൾ അടങ്ങിയ നാല് ഗ്രൂപ്പുകളാണ് ലോകകപ്പിൽ മത്സരിക്കുക. ജൂൺ 9ന് ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കും. ജൂൺ 29 നാണ് ഫൈനൽ.
Story Highlights: rohit sharma refused virat kohli t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here