സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കും; കോൺഗ്രസുമായി ചർച്ച നടത്തി

കർണാടക ബിജെപിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സദാനന്ദ ഗൗഡയും ബിജെപി വിട്ടേക്കുമെന്നാണ് സൂചന. കോൺഗ്രസുമായി സദാനന്ദ ഗൗഡ ചർച്ച നടത്തി. ( Veteran BJP leader DV Sadananda Gowda may quit party )
മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഈ രണ്ട് മുതിർന്ന നേതാക്കളും സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ കർണാടകയിൽ ഇടഞ്ഞ് നിൽക്കുകയാണ്. അതിനിടെയാണ് മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും പാർട്ടി വിടാനൊരുങ്ങുന്നത്. ഗൗഡയുടെ സിറ്റിങ് മണ്ഡലമായ ബംഗളൂരു നോർത്തിൽ കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെയ്ക്കാണ് ബിജെപി ടിക്കറ്റ് നൽകിയത്. ഇതോടെയാണ് സദാനന്ദ ഗൗഡ നേതൃത്വവുമായി പിണങ്ങിയത്. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ഗൗഡ ചർച്ച നടത്തിയിട്ടുണ്ട്. മൈസൂർ സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ സദാനന്ദ ഗൗഡ മത്സരിയ്ക്കുമെന്നാണ് സൂചന.
അതിനിടെ, പുതുച്ചേരി തെലങ്കാന ഗവർണറായ തമിഴിസെ സൗന്ദർരാജൻ സ്ഥാനം രാജിവെച്ച് സജീവ രാഷ്ട്രീയത്തിറങ്ങാൻ തീരുമാനിച്ചു. രാജിക്കത്ത് രാഷ്ട്രപതിയ്ക്ക് സമർപ്പിച്ചു. തമിഴ് നാട്ടിൽ നിന്നും ജനവിധി തേടുമെന്നാണ് സൂചന. പുതുച്ചേരി, തിരുനെൽവേലി, സൗത്ത് ചെന്നൈ മണ്ഡലങ്ങളാണ് തമിഴിസൈയ്ക്കായി പരിഗണിയ്ക്കുന്നത്.
Story Highlights: Veteran BJP leader DV Sadananda Gowda may quit party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here