‘ധോണി എനിക്ക് സഹോദരതുല്യൻ, എന്നെ ഒരു ക്യാപ്റ്റനാക്കിയത് ധോണിയെന്ന പാഠ പുസ്തകം’: ഫാഫ് ഡുപ്ലെസി

ധോണിയാണ് എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന് ആർ.സി.ബി നായകൻ ഫാഫ് ഡുപ്ലെസി. ചെന്നൈയുമായും ധോണിയുമായും ഉണ്ടായിരുന്ന ആത്മ ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹം വാചാലനായത്. ധോണി എനിക്ക് മുതിർന്ന സഹോദരനെപ്പോലെയാണ്.ഒരു നായകന്റെ കഴിവുകളും ഗുണങ്ങളും എന്നെ പഠിപ്പിച്ചതിന് എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും.ടൈംസ് നൗ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
നിങ്ങൾക്ക് അയാളെ തോൽപ്പിക്കാൻ ആഗ്രഹമുണ്ടാകും എന്നാൽ യാഥാർത്ഥത്തിൽ അത് സംഭവിക്കരുതെന്നാകും നിങ്ങൾ ചിന്തിക്കുന്നത്. കാരണം അത്രത്തോളം ബഹുമാനമുണ്ട് അദ്ദേഹത്തോടെന്നും ഫാഫ് ഡുപ്ലെസി പറഞ്ഞു.
ധോണിക്കൊപ്പം വർഷങ്ങൾ ചെലവഴിക്കാൻ ഭാഗ്യം ലഭിച്ചു. എന്റെ കരിയറിൽ അദ്ദേഹത്തിന്റെ സ്വാധീനം ചെറുതല്ല. എന്നെ ഇന്നു കാണുന്നൊരു ക്യാപ്റ്റനാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. അദ്ദേഹത്തെയും സ്റ്റീഫൻ ഫ്ലെമിംഗിനെയും അടുത്ത് നിന്ന് നിരീക്ഷിച്ചിരുന്നത്.
എന്നാൽ മത്സരത്തിലേക്ക് വരുമ്പോൾ ആർ.സി.ബിയും ചെന്നൈയും നേർക്കുനേർ വരുന്നത് സ്പെഷ്യലാണ്. രണ്ടു ഇതിഹാസങ്ങൾ ഒരുമിക്കുന്ന മത്സരം. ഐപിഎൽ 2022 മെഗാ ലേലത്തിലാണ് ദക്ഷിണാഫ്രിക്കൻ താരത്തെ ആർസിബി വാങ്ങിയത്.
Story Highlights: Faf Duplesis About MS Dhoni CSK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here