വീർ സവർക്കർക്കായി 30 കിലോ കുറച്ച് റൺദീപ് ഹൂഡ; നെഞ്ചിടിപ്പേറ്റുന്ന രൂപമാറ്റമെന്ന് ആരാധകർ

തൻ്റെ സംവിധാന അരങ്ങേറ്റ ചിത്രമായ സ്വാതന്ത്ര്യ വീർ സവർക്കറിൻ്റെ പ്രമോഷൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട തിരക്കിലാണ് രൺദീപ് ഹൂഡ. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സിനിമയുടെ സെറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ചിത്രം പങ്കുവെച്ചുകൊണ്ട് രൺദീപ് കുറിച്ചു. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
“കാല പാനി”. രൺദീപ് സെല്ലുലാർ ജയിൽ (കാലപാനി) രംഗം ചിത്രീകരിക്കുന്ന സമയത്താണ് ചിത്രമെടുത്തതെന്ന് ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു. ‘സ്വാതന്ത്ര വീർ സവർക്കർ” എന്ന ചിത്രം സംവിധാനം ചെയ്യുന്നതും നടൻ തന്നെയാണ്.
ദിവസങ്ങൾക്ക് മുൻപ് സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കർ റൺദീപ് ഹൂഡയുടെ രൂപമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. നടന്റെ സമർപ്പണത്തെക്കുറിച്ച് വാചാലനായ രഞ്ജിത്ത് ഇത്തരം ഒരു ചിത്രം ചെയ്യാൻ തയാറായതിന് നടന് നന്ദി പറയുകയും ചെയ്തു.
Story Highlights: Randeep Hooda as Veer Savarkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here