ചൈനയിൽ ബസ് അപകടം: 14 പേർ മരിച്ചു, 37 പേർക്ക് പരിക്ക്

ചൈനയിൽ വൻ വാഹനാപകടം. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ പാസഞ്ചർ ബസ് ടണൽ ഭിത്തിയിൽ ഇടിച്ച് 14 യാത്രക്കാർ മരിച്ചു. 37 പേർക്ക് പരിക്ക്. അപകട കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാങ്‌സിയിലെ ഹോഹ്‌ഹോട്ട്-ബെയ്‌ഹായ് എക്‌സ്‌പ്രസ്‌വേയിൽ പുലർച്ചെ 2.37നാണ് അപകടമുണ്ടായതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. 51 യാത്രക്കാരുമായി പോയ ബസ് ടണൽ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.
Story Highlights: 14 Killed After Bus Crashes Inside China Tunnel
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here