ഇഡിക്കെതിരായ അരവിന്ദ് കെജ്രിവാളിൻ്റെ ഹർജി ഇന്ന് പരിഗണിക്കും

മദ്യനയ അഴിമതി കേസിൽ ഇഡിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഇഡി ഇതുവരെ നൽകിയ 9 സമൻസുകളും ചോദ്യം ചെയ്താണ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. സമൻസുകൾ നിയമവിരുദ്ധമാണെന്ന് കെജ്രിവാൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇഡിയുടെ പരാതിയെ തുടർന്നുള്ള മജിസ്‌ട്രേറ്റ് കോടതി നടപടികൾ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ ഇടപെടൽ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, മനോജ് ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Story Highlights: Arvind Kejriwal’s plea against ED will be heard today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here