സംസ്ഥാനത്ത് വേനൽമഴ 4 ദിവസം തുടരും, ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളിൽ മഴ സാധ്യത

കേരളത്തിന് ഇന്ന് വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനൽ മഴ ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.നിലവിലെ അറിയിപ്പ് പ്രകാരം നാളെയും മറ്റന്നാളും ആലപ്പുഴ, എറണാകുളം ജില്ലകളിലെങ്കിലും വേനൽ മഴ ലഭിച്ചേക്കും.
എന്നാൽ സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ ചൂട് കൂടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. കൊല്ലം, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്.
28 -ാം തിയതി 3 ജില്ലകളിലാണ് നിലവിൽ മഴ സാധ്യതയുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അന്നേ ദിവസം വേനൽ മഴ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത.
കേരള-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത. തീരദേശവാസികൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.
Story Highlights : kerala summer rain will come this week today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here