Advertisement

‘എന്തിന്?’ വയനാട്ടിൽ കെ.സുരേന്ദ്രന്‍റെ സ്ഥാനാര്‍ഥിത്തത്തിനെതിരെ ഒളിയമ്പുമായി ടി.സിദ്ദിഖ്

March 25, 2024
Google News 1 minute Read

വയനാട് ലോകസ്ഭാമണ്ഡലത്തിലെ കെ.സുരേന്ദ്രന്‍റെ സ്ഥാനാര്‍ഥിത്തത്തെ പരിഹസിച്ച് ടി.സിദ്ദിഖ് എംഎൽഎ. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സലീം കുമാറിന്‍റെ ട്രോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് എംഎല്‍എ ‘എന്തിന്’ എന്ന പരിഹാസ ചോദ്യം ഉന്നയിച്ചത്. യോദ്ധ സിനിമയിൽ തോറ്റ് വരുന്ന ജഗതിയുടെ ചിത്രമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ചത്.

കഴിഞ്ഞ തവണ 4,31,770 വോട്ടിന്‍റെ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ഗാന്ധി വയനാട്ടിൽ വിജയിച്ചത്. ഇത്തവണ രാഹുലിന് എതിരാളിയായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സിപിഎം ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയും മത്സരിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പമാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്.

മണ്ഡലം രൂപീകരിച്ചതുമുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മാത്രം വിജയിച്ച ചരിത്രമാണ് വയനാട് മണ്ഡലത്തിനുള്ളത്. 2014ല്‍ കാസര്‍കോട് നിന്നും 2019ല്‍ പത്തനംതിട്ടയില്‍ നിന്നും സുരേന്ദ്രന്‍ പരാജയപ്പെട്ടിരുന്നു. 2019ൽ ശബരിമലവിഷയം ഉള്‍പ്പെടെ പ്രചരണ ആയുധമാക്കി പ്രവര്‍ത്തിച്ച് വിജയം പ്രതീക്ഷിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.

Story Highlights : T Siddique Against K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here