Advertisement

2.5 കോടി തൊഴിൽ വർഷംതോറും സൃഷ്ടിച്ചെന്ന വാദം ചോദ്യം ചെയ്ത് റിപ്പോർട്ട്

March 26, 2024
Google News 4 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വേതനം ഉറപ്പാക്കുന്നതിലും ഏറെ ദൂരം മുന്നിലെത്താനായെന്ന കേന്ദ്രസർക്കാരിൻ്റെ അവകാശ വാദം പൊള്ളയാണെന്ന ആരോപണവുമായി  കർണാടകത്തിൽ നിന്നുള്ള ബഹുത്വ ഫോറം. രാജ്യത്തെ തൊഴിൽ, വേതനം അസമത്വം എന്നിവ സംബന്ധിച്ച് പഠിച്ച് ഇവർ പുറത്തുവിട്ട കണക്കുകളിൽ പ്രധാനമന്ത്രി മോദി അടക്കം ഉന്നയിച്ചിട്ടുള്ള വലിയ നേട്ടങ്ങളെയാണ് വിമർശിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ എൻഡിഎ ഭരണ കാലത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും തൊഴിൽ ലഭ്യമാക്കുന്നതിലും വേതനം വർധിപ്പിക്കുന്നതിലുമൊന്നും കേന്ദ്രസർക്കാരിന് കാര്യമായ നേട്ടം അവകാശപ്പെടാനില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.(Not much changed in the past 10 years in terms of wages or employment status.)

Read Also ഉത്തരവുകൾക്ക് പുല്ലുവില, തട്ടിപ്പും; 4 സഹകരണ ബാങ്കുകളുടെ ചെവിക്ക് പിടിച്ച് ആർബിഐ, ലക്ഷങ്ങൾ പിഴയിട്ടു

പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ സർക്കാരിൻ്റെ തൊഴിലധിഷ്ഠിത നേട്ടങ്ങളെ ചോദ്യം ചെയ്യുന്നതാണ് ബഹുത്വ കർണാടകയുടെ റിപ്പോർട്ട്. 2019 ൽ പ്രധാനമന്ത്രി തന്നെ അവകാശപ്പെട്ടത് പ്രകാരം രാജ്യത്ത് വർഷം 2.5 കോടി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ ബഹുത്വ കർണാടകയുടെ റിപ്പോർട്ട് പ്രകാരം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളടക്കം ലഭിക്കുന്ന ഔദ്യോഗിക തൊഴിലുകൾ അധികമൊന്നും സൃഷ്ടിക്കപ്പെട്ടില്ല. എന്നാൽ സ്വയം തൊഴിൽ രംഗത്ത് വലിയ തോതിൽ വളർച്ചയുണ്ടായി. വേതനം വർധിച്ചെങ്കിലും വിലക്കയറ്റം ഉയർന്നതിനാൽ വർധിച്ച വേതനം പോലും പര്യാപ്തമായില്ലെന്നും റിപ്പോർട്ടിലുണ്ട്.

ദേശീയ തലത്തിൽ മിനിമം വേതനം ലഭിക്കാത്ത വീടുകളുടെ എണ്ണം തൊഴിൽ മേഖലയിലെ സ്തംഭനാവസ്ഥ ചൂണ്ടിക്കാട്ടുന്നു. ദിവസം 375 രൂപ പോലും വരുമാനമില്ലാത്തവരാണ് രാജ്യത്തെ 34 ശതമാനം വീടുകളുമെന്ന് കണക്ക് ചൂണ്ടിക്കാട്ടുന്നു. വേതനത്തിൻ്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക അന്തരം ജനത്തിനിടയിൽ ഈ കാലത്ത് വർധിച്ചിട്ടുണ്ട്. 2022 ലെ കണക്ക് പ്രകാരം രാജ്യത്തെ ഒരു ശതമാനം സമ്പന്നർ മൊത്തം ദേശീയ വരുമാനത്തിൻ്റെ 22 % വും, സമ്പന്നരിലെ ആദ്യ 10 ശതമാനം പേർ മൊത്തം വരുമാനത്തിൻ്റെ 57% വും കൈയ്യാളുന്നു. അവസാന പാതി (50%) ജനത്തിന് 12.7% വരുമാനം മാത്രമാണ് ലഭിക്കുന്നത്. 

ആകെ സർക്കാർ മേഖലയിൽ നിന്നുള്ള തൊഴിൽ വെറും 25% മാത്രമാണ്. സ്വയം തൊഴിൽ കണ്ടെത്തിയവർ 2022-23 കാലത്ത് 50 % ൽ ഏറെയാണ്. ഇതിൽ 64.3% സ്ത്രീകളാണ്. അതേസമയം വീടുകളിലും കുടുംബ ബിസിനസുകളിലും വേതനമില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം നാലിൽ ഒന്ന് എന്നായിരുന്നത് മൂന്നിൽ ഒന്നായി ഉയർന്നെന്നും ബഹുത്വ കർണാടകയുടെ കണക്കിൽ പറയുന്നു.

Story Highlights : Not much changed in the past 10 years in terms of wages or employment status.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here