ത്രില്ലര്‍ പോരില്‍ ആര്‍സിബി ജയം; പഞ്ചാബിനെ തകര്‍ത്തത് 4 വിക്കറ്റിന്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരുവിന് ആദ്യ ജയം. പഞ്ചാബ് കിംഗ്‌സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. നാല് പന്ത് ബാക്കി നില്‍ക്കെയാണ് 177 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച ദിനേഷ് കാര്‍ത്തിക്കാണ് ബംഗളൂരുവിന്റെ ജയം അനായാസമാക്കിയത്. കാര്‍ത്തിക് 10 പന്തില്‍ 28 റണ്‍സ് എടുത്തു. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോലിയാണ് കളിയിലെ ടോപ് സ്‌കോറര്‍. 77 റണ്‍സാണ് കോലിയെടുത്തത്. (Royal Challengers Bengaluru beat Punjab Kings by 4 wickets IPL 2024)
മത്സരത്തില്‍ ടോസ് നേടി ബാംഗ്ലൂര്‍ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിരാശപ്പെടുത്തുന്ന തുടക്കത്തോടെയാണ് ബാംഗ്ലൂര്‍ മത്സരം ആരംഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റന്‍ ഡാഫ് ഡുപ്ലെസിയേയും കാമറൂണ്‍ ഗ്രീനെനെയും നഷ്ടമായി. പഞ്ചാബിന് നായകന്‍ ശിഖര്‍ ധവാന്‍ മികച്ച തുടക്കം തന്നെ നല്‍കി. ധവാന്‍ 37 പന്തുകളില്‍ നിന്ന് 45 റണ്‍സാണ് നേടിയത്.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
പഞ്ചാബ് സ്ഥിരോത്സാഹത്തോട സ്‌കോര്‍ വര്‍ധിപ്പിച്ചെങ്കിലും കോലിയുടെ കരുത്തില്‍ ബാംഗ്ലൂര്‍ വിജയത്തിലേക്ക് കുതിച്ചു. മത്സരത്തില്‍ 49 പന്തുകളില്‍ 11 ബൗണ്ടറികളും 2 സിക്‌സറുകളും അടക്കമാണ് കോലി 77 റണ്‍സ് നേടിയത്.
Story Highlights : Royal Challengers Bengaluru beat Punjab Kings by 4 wickets IPL 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here