‘അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശമാണ് ആടുജീവിതം’: നടൻ സൂര്യ
പ്രിത്വിരാജിന്റെ ആടുജീവിതത്തിന് ആശംസയുമായി തമിഴ് നടൻ സൂര്യ. ആടുജീവിതത്തിന്റെ ട്രെയിലർ പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ ആശംസ ട്വീറ്റ്.‘അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശമാണ് ആടുജീവിതം. ഈ പരിവർത്തനവും ഇതിനെ ഒരുമിച്ച് കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ.
സംവിധായകൻ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആർ റഹ്മാൻ സാർ എന്നിവർക്ക് ഒരു ഗ്രാൻഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകൾ’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. സൂര്യയുടെ പോസ്റ്റിനു പിന്നാലെ പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മുൻപ് ആടുജീവിതത്തിനായി സൂര്യയെ പരിഗണിച്ചിരുന്നുവെന്ന് ബ്ലെസി പറഞ്ഞിരുന്നു. ‘സൂര്യയോട് മുൻപ് കഥ പറഞ്ഞിരുന്നു. ശാരീരികമായി വലിയ തയ്യാറെടുപ്പുകൾ നടത്തേണ്ടി വരുമെന്നും അപ്പോൾ തന്നെ സൂചിപ്പിച്ചു.
ആ സമയത്ത് ശാരീരികമായി ബുദ്ധിമുട്ട് എടുക്കാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. സമാനമായ രീതിയിൽ ശാരീരിക മാറ്റങ്ങൾ വരുത്തി കൊണ്ട് സൂര്യ ഒരു സിനിമ ചെയ്‌തിരുന്നു.അതാണ് ചിത്രം ഉപേക്ഷിച്ചത്’എന്നാണ് അന്ന് ബ്ലെസി പറഞ്ഞത്.
Story Highlights : Suriya Wishes Goat Life Movie Team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here