പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ല; വിദ്യാർത്ഥികൾ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു

സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മൂന്ന് കുട്ടികൾ ചേർന്ന് സഹപാഠിയെ മർദിച്ച ശേഷം കുത്തി വീഴ്ത്തുകയായിരുന്നു. എഴുത്തു പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
താനെ ജില്ലയിലെ ഭിവണ്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം. എസ്എസ്സി പരീക്ഷയ്ക്ക് ഉത്തരക്കടലാസ് നോക്കി കോപ്പിയടിക്കാൻ വിദ്യാർത്ഥി സമ്മതിച്ചില്ല. ഇതിൽ പ്രകോപിതരായ സഹപാഠികൾ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ മൂന്ന് സഹപാഠികൾ തടഞ്ഞു നിർത്തി.
തുടർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും കുത്തി വീഴ്ത്തുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ല. മാതാപിതാക്കളുടെ പരാതിയിൽ ശാന്തി നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights : 3 Students Stab Classmate In Maharashtra For Not Showing Answers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here