ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന: മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ

ആഡംബര കാറിൽ ഹാഷിഷ് വിൽപ്പന നടത്തിയ മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ. ഹനുമാന്തെ (30), കൂട്ടാളി അദ്‌നാൻ അഹമ്മദ് (32) എന്നിവരെയാണ് നോർത്ത് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ‘മലാന ക്രീം’ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഹിമാചൽ പ്രദേശിലുള്ള ഗ്രാമത്തിൽ നിന്ന് മലാന ക്രീം വാങ്ങി ഡൽഹിയിലും മറ്റും വിൽക്കുകയാണ് ഇവരുടെ രീതി. ഇരുവരെയും കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വസീറാബാദ് മേൽപ്പാലത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന മെഴ്സിഡസ് കാർ പൊലീസ് തടങ്ങു.
പരിശോധനയിൽ ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന മലാന ക്രീം കണ്ടെടുത്തു. കാറിൽ ഉണ്ടായിരുന്ന മുൻ ദേശീയ ഗുസ്തി താരം ഹനുമാന്തെ കൂട്ടാളി അദ്‌നാൻ അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് കച്ചവടം തുടങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
Story Highlights : National level wrestler held for supplying drugs in Mercedes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here