സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി

സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം. നേതാക്കളുടെ സ്‌മൃതികൂടീരങ്ങളിൽ കരി ഓയിൽ ഒഴിച്ചു. കെമിക്കൽ ഉപയോഗിച്ച് ചിത്രം വികൃതമാക്കി. പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചു. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, ഓ ഭരതൻ. കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സ്‌മൃതി കുടീരങ്ങളിലാണ് കരി ഓയിൽ ഒഴിച്ചത്.
ഗ്രാനൈറ്റിൽ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം പോളിഷ് ഉപയോഗിച്ച് വികൃതമാക്കി. ആസൂത്രിതയിട്ടുള്ള ആക്രമമെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി പ്രതികരിച്ചു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു.
എം വി ജയരാജൻ ജയിക്കുമെന്നുള്ള ചേതോവികാരമാണ് ഇതിന് പിന്നിൽ. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നതെന്നാണ് നേതാക്കൾ പ്രതികരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്‌തു.
Story Highlights : oil attack on commemoration of cpim leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here