തിരുവനന്തപുരം സ്‌നേഹ ഭവനിൽ ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മർദനം

ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മർദനമേറ്റതായി പരാതി. തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആന്റ്‌സ് കോൺവെന്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന സ്‌നേഹ ഭവനിലെ സിസ്റ്റർ മർദിച്ചുവെന്നാണ് പരാതി. തിരുവല്ല മേപ്രാൽ സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. ( autistic boy assaulted at thiruvananthapuram sneha bhavan )
2023 ജൂൺ 27നാണ് സ്‌നേഹ ഭവനിൽ കുട്ടിയെ എത്തിച്ചത്. ക്രിസ്മസിനോട് അനുബന്ധിച്ച് വീട്ടിൽ എത്തിച്ച കുട്ടിയുടെ ശരീരത്തിൽ വടി ഉപയോഗിച്ച് മർദ്ദിച്ച ചില പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ അനുസരണക്കേടിന്റെ ഭാഗമായി അടിച്ചതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു.
തുടർന്ന് വീണ്ടും സ്‌നേഹ ഭവനിൽ എത്തിച്ച കുട്ടിയെ ഈസ്റ്ററിനോട് അനുബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകൾ കണ്ടത്. പിന്നാലെ കുട്ടിയെ തിരുവല്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
Story Highlights : autistic boy assaulted at thiruvananthapuram sneha bhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here