തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോയ്ക്ക് അനുമതി തേടി കേരളം; കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിനും ആവശ്യം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോയ്ക്ക് അനുമതി തേടി കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് മുഖ്യമന്ത്രി കത്ത് നല്‍കി. കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിനും മുഖ്യമന്ത്രി അനുമതി തേടി. കേരളത്തിന്റെ ദീര്‍ഘനാളായുള്ള സ്വപ്നമാണ് തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതി. മുഖ്യമന്ത്രിയുടെ നടപടിയിലൂടെ ഇതിന് വീണ്ടും ചിറക് മുളയ്ക്കുകയാണ്.
ഇരു ന?ഗരങ്ങളില്‍ മെട്രോ സംവിധാനം തുടങ്ങുന്നതിന്റെ ആവശ്യകതയെ കുറിച്ച് കത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. കൊച്ചി മാതൃകയിലുള്ള മെട്രോ സംവിധാനം വേണമെന്നാണ് ആവശ്യം. ഈ കത്തില്‍ തന്നെയാണ് കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിനായുള്ള അനുമതിയും തേടിയിരിക്കുന്നത്. കത്ത് കേന്ദ്രമന്ത്രിയുടെ കയ്യിലെത്തി വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.
മുന്‍പ് കോഴിക്കോടും തിരുവനന്തപുരവും ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ മോണോ റെയില്‍ സംവിധാനം തുടങ്ങണമെന്ന ചര്‍ച്ചകള്‍ വലിയ തോതില്‍ നടന്നിരുന്നു. ഇടക്കാലത്ത് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ നീക്കത്തോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.
Story Highlights : Kerala seeks permission for Metro in Thiruvananthapuram and Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here