Advertisement

പ്രത്യാശയുടെ ഉയിർപ്പിന്റെ സന്ദേശവുമായി ഈസ്റ്ററെത്തി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ

March 31, 2024
Google News 2 minutes Read
Easter 2024: Significance and Celebration

യേശു ക്രിസ്തുവിന്റെ ഉയർത്തു എഴുന്നേൽപ്പിനെ  അനുസ്മരിച്ചു ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.അർദ്ധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.  പ്രാർത്ഥനയും വത്രശുദ്ധിയും നിറഞ്ഞ 50 നോമ്പ് ദിനങ്ങൾ കടന്നാണ് ക്രൈസ്തവർ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ആഘോഷിക്കുന്നത്. ലോകത്തിന്റെ പാപഭാരം ചുമലിലേറ്റി കുരിശുമരണം വരിച്ച ക്രിസ്തു മൂന്നാംനാള്‍ പുനരുത്ഥാനം ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് ഈസ്റ്റർ. ( Easter 2024: Significance and Celebration)

ഈസ്റ്ററിനോട്വി അനുബന്ധിച്ച് വിവിധ ദേവാലയങ്ങളിൽ പാതിരാ കുർബാനയും പ്രത്യേകം പ്രാർത്ഥനകളും നടന്നു.എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തിഡ്രലിൽ നടന്ന ഉയർപ്പ് തിരുക്കർമ്മങ്ങൾക്ക് മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനികത്തി ഡ്രലിൽ നടന്ന ഉയർപ്പു പെരുന്നാൾ ശുശ്രുഷകൾക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർഗ്രീഗോറിയോസ് കാർമ്മികത്വം വഹിച്ചു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

സീറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ ആയിരുന്നു മുവാറ്റുപുഴ സെൻ്റ്.മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലെ തിരുക്കർമ്മങ്ങൾ. കോട്ടയം നിലയ്ക്കൽ ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് മുഖ്യകാർമ്മികത്വം നൽകി. ഗുജറാത്ത് ബറോഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിലെ ഉയിർപ്പ് ശുശ്രൂഷകളിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.

Story Highlights : Easter 2024: Significance and Celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here