Advertisement

മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി

March 28, 2024
Google News 1 minute Read
Easter

മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി. വിവാദ ഉത്തരവ് പരിഷ്‌കരിച്ച് മണിപ്പൂർ ഗവർണർ. ശനിയാഴ്ച പ്രവർത്തി ദിനമെന്നും മണിപ്പൂർ ഗവർണർ അറിയിച്ചു. മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നേരത്തെ മണിപ്പൂർ ഗവര്‍ണര്‍ നിഷേധിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ വിവാദ ഉത്തരവ് പിൻവലിച്ച് അവധി നൽകുകയായിരുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആയതുകൊണ്ടാണ് പ്രവൃത്തി ദിനങ്ങള്‍ ആക്കുന്നതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം അവധി നിഷേധിച്ച ഉത്തരവിനെതിരെ കുക്കി സംഘടനകളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു.

Story Highlights : Easter Holiday For Manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here