Advertisement

നിരാശപ്പെടുത്തി ബാറ്റർമാർ; മോഹിത് ശർമ്മയ്ക്ക് 3 വിക്കറ്റ്: സൺറൈസേഴ്സിനെ 162ലൊതുക്കി ഗുജറാത്ത്

March 31, 2024
Google News 1 minute Read
srh 162 vs gt ipl

ഐപിഎല്ലിൽ സൺറൈസേശ്ഹ്സ് ഹൈദരാബാദിനെ 162ലൊതുക്കി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 162ലെത്തിയത്. സൺറൈസേഴ്സ് ബാറ്റർമാർക്കെല്ലാം തുടക്കം കിട്ടിയെങ്കിലും ആർക്കും അത് മുതലെടുക്കാനായില്ല. ഗുജറാത്തിനായി മോഹിത് ശർമ്മ 3 വിക്കറ്റ് വീഴ്ത്തി.

മായങ്ക് അഗർവാൾ (17 പന്തിൽ 16) വീണ്ടും നിരാശപ്പെടുത്തിയപ്പോൾ കഴിഞ്ഞ കളി നിർത്തിയ ഇടത്തുനിന്നാണ് ട്രാവിസ് ഹെഡ് തുടങ്ങിയത്. എന്നാൽ, തുടക്കം മുതലെടുക്കാനാവാതെ ഹെഡ് (14 പന്തിൽ 19) നൂർ അഹ്മദിനു മുന്നിൽ വീണു. അസ്മതുള്ളയ്ക്കായിരുന്നു അഗർവാളിൻ്റെ വിക്കറ്റ്. റാഷിദ് ഖാനെതിരെ തുടർ സിക്സറുമായി ആരംഭിച്ച അഭിഷേക് ശർമ്മയ്ക്കും (20 പന്തിൽ 29) ഏറെ നേരം ക്രീസിൽ തുടരാനായില്ല. മോഹിത് ശർമ്മയ്ക്കായിരുന്നു വിക്കറ്റ്. അപകടകാരിയായ ഹെൻറിച് ക്ലാസനെ (13 പന്തിൽ 24) റാഷിദ് ഖാനും എയ്ഡൻ മാർക്രത്തെ (19 പന്തിൽ 17) ഉമേഷ് യാദവും മടക്കി അയച്ചു.

5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിൽ നിന്ന് അഭിഷേക് ശർമ്മയും അബ്ദുൽ സമദും ചേർന്നാണ് ഹൈദരാബാദിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. 20 പന്തിൽ 22 റൺസ് നേടിയ അഭിഷേകിനെ അവസാന ഓവറിൽ മോഹിത് മടക്കി അയച്ചു. തൊട്ടടുത്ത പന്തിൽ വാഷിംഗ്ടൺ സുന്ദറിനെയും (0) മോഹിത് പുറത്താക്കി. ഇന്നിംഗ്സിലെ അവസാന പന്തിൽ അബ്ദുൽ സമദ് (14 പന്തിൽ 29) റണ്ണൗട്ടായി.

Story Highlights: srh 162 vs gt ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here