Advertisement

ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്, SDPI പിന്തുണ അപകടകരമെന്ന് കെ സുരേന്ദ്രൻ

April 2, 2024
Google News 1 minute Read

SDPI പിന്തുണ അപകടകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭീകരവാദ പരിശീലനം ലഭിച്ചവരാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്. രാഹുൽ ഗാന്ധിയും യുഡിഎഫ് നേതാക്കളും ഇത് അവരുടെ നയമാണോ എന്ന് വ്യക്തമാക്കണം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധാവാന്മാരാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് കൂടുതൽ നിക്ഷേപങ്ങളും വ്യവസായങ്ങളും സംസ്ഥാനത്ത് എത്തിക്കും. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കൃഷി നവീകരിക്കുന്നതിനുള്ള സഹായങ്ങൾ കർഷകർക്ക് നൽകും. റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവയുടെ വികസനത്തിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിലും മാറ്റമുണ്ടാക്കും.

പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹം ഇന്നും വയനാട്ടിലുണ്ട്. അവരെ മുൻനിരയിലെത്തിക്കുക എന്നതും പ്രധാനമാണ്. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ആവാസവ്യവസ്ഥയിൽ മാറ്റമുണ്ടാക്കും. വന്യജീവികളെ സംരക്ഷിച്ചു കൊണ്ട് തന്നെ വയനാട്ടിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Story Highlights : K Surendran Against SDPI on UDF Support

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here