മൂന്ന് ഐഎസ് ഏജന്റുമാരെ പിടികൂടിയതായി യു പി പൊലീസ്; ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് കണ്ടെത്തല്‍; ഇവരില്‍ രണ്ടുപേര്‍ പാക് പൗരന്മാര്‍
ഉത്തര്‍ പ്രദേശില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ബന്ധമുള്ള മൂന്ന് പേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. പിടിയിലായവരില്‍ രണ്ട് പേര്‍ പാകിസ്താന്‍ പൗരന്മാരാണ്. രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി ഉത്തര്‍ പ്രദേശ് പൊലീസ് അറിയിച്ചു. (UP ATS Arrests IS agents With Forged Documents For Planning Terror Attacks In India)
നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയില്‍ നിന്നാണ് മൂന്നുപേരെയും പിടികൂടിയതെന്നാണ് വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് എടിഎസാണ് ഇവരെ പിടികൂടിയത്. മൂന്നുപേരും ഐഎസ് ഏജന്റുമാരാണെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
പാകിസ്താന്‍ സ്വദേശികളായ മുഹമ്മദ് അല്‍ത്താഫ്, സെയ്ദ് ഗജന്‍ഫര്‍ എന്നിവരും കശ്മീര്‍ സ്വദേശികളായ നഫീര്‍ അലിയുമാണ് പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്നും വ്യാജ ആധാര്‍ രേഖ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.
Story Highlights : UP ATS Arrests IS agents With Forged Documents For Planning Terror Attacks In India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here