Advertisement

സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

April 4, 2024
Google News 2 minutes Read

ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന മെസേജിങ് ആപ്പാണ് മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ്. ഫീച്ചറുകൾ കൊണ്ട് ഉപഭോക്താക്കളെ അതിശയിപ്പിക്കാനും സംതൃപ്തി നൽകാനും വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ നിരവധി മാറ്റങ്ങൾ വാട്സ്ആപ്പിൽ നടപ്പിലാക്കിയിരുന്നു. ഇത് ഈ വർഷവും തുടരും എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ ഒരു പുതിയ അപ്ഡേറ്റ് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റിസിലാണ് പുതിയ അപ്ഡേഷൻ എത്തിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയിൽ സുഹൃത്തുക്കളെ ​ടാ​ഗ് ചെയ്യുന്നപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചർ എത്തിക്കാനാണ് മെറ്റയുടെ നീക്കം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് എത്തിക്കുക.

ഈ ഫീച്ചർ എത്തുന്നതോടെ സ്റ്റാറ്റസുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളവരെ ടാ​ഗ് ചെയ്യാൻ കഴിയും. എന്നാൽ ഇത് മാറ്റാർക്കും കാണാൻ കഴിയില്ല. നിങ്ങൾ ടാ​ഗ് ചെയ്തിരിക്കുന്ന ആൾക്ക് മാത്രമാണ് ഇത് കാണാൻ കഴിയുക. സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുചില ഫീച്ചറുകളും വാട്സ്ആപ്പ് എത്തിക്കും. ഇപ്പോഴുള്ള 30 സെക്കൻഡ‍് ദൈർഘ്യം ഒരു മിനിറ്റാക്കി ഉയർത്താനുള്ള നീക്കത്തിലാണ് മെറ്റ.

അധികം വൈകാതെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ലൈവ് വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ എത്തും. നിലവിൽ ടെക്സ്റ്റ്, ഇമേജ്, വീഡിയോ എന്നിവയാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസായി അപ്ലോഡ് ചെയ്യാൻ സാധിക്കുന്നത്. പുതിയ ഫീച്ചർ എത്തുന്നതോടെ സ്റ്റാറ്റസ് ഇനി ലൈവ് ആക്കാൻ സാധിക്കും.

Story Highlights : WhatsApp Will Soon Let You Tag Others in Your Status

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here