Advertisement

മസാല ബോണ്ട് കേസ്: ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് കിഫ്ബി കോടതിയിൽ

April 5, 2024
Google News 2 minutes Read
kiifb in court on masala bond case

മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റിനെ കടന്നാക്രമിച്ച് കിഫ്ബി. ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് കിഫ്ബി കോടതിയിൽ തുറന്നടിച്ചു. ( kiifb in court on masala bond case )

ഇഡി ആവശ്യപ്പെട്ടിട്ട് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകിയിരുന്നുവെന്നും ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ നാലുതവണ ഉദ്യോഗസ്ഥർ ഹാജരായിരുന്നുവെന്നും കിഫ്ബി കോടതിയിൽ വ്യക്തമാക്കി. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചതെന്ന് ഇ ഡിയും വാദിച്ചു.

അതേസമയം, ഒളിച്ചുവയ്ക്കാനൊന്നുമില്ലെങ്കിൽ ഏതെങ്കിലും ഒരു ദിവസം ഹാജരാകാൻ സാധിക്കുമോയെന്ന് കോടതി ഐസകിനോട് ആരാഞ്ഞു.എന്തിനുവേണ്ടിയാണ് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതെന്ന് ഇ ഡി ബോധിപ്പിക്കണമെന്ന് പറഞ്ഞ കോടതി ഹർജികൾ വീണ്ടും ചൊവ്വാഴ്ചയിലേക്ക് മാറ്റി. തോമസ് ഐസക്കിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇടക്കാല ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights : kiifb in court on masala bond case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here