തരൂരിന്റെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കല്‍; ഇംഗ്ലീഷ് അറിയലല്ല പാര്‍ലമെന്റില്‍ പോകാനുള്ള യോഗ്യത; പന്ന്യന്‍ രവീന്ദ്രന്‍ 24നോട്

തിരുവനന്തപുരത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് പറയുന്നത് ഒത്തുകളിയുടെ ഭാഗമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. ഇടതുപക്ഷത്തിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടാണ് ശശി തരൂര്‍ ലക്ഷ്യം വയ്ക്കുന്നത്. സിഎഎയില്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും ട്വന്റിഫോറിന്റെ പ്രത്യേക ഇലക്ഷന്‍ പരിപാടി മീറ്റ് ദി കാന്‍ഡിഡേറ്റില്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.(Pannyan Raveendran says Shashi Tharoor’s aim is to capture minority votes)
എല്‍ഡിഎഫിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്യമിടുന്നത്. എന്നാല്‍ സിഎഎ വിഷയത്തില്‍പ്പോലും കൃത്യമായ നിലപാട് യുഡിഎഫിനില്ല. അത് പ്രകടന പത്രികയിലും വ്യക്തായതാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിഎഎ നിലപാടില്ലായ്മ പോലെ തന്നെയാണ് അയോധ്യ വിഷയത്തിലും കോണ്‍ഗ്രസിനുണ്ടായിരുന്നത്. താന്‍ വിശ്വപൗരനല്ല അതാകേണ്ടതുമില്ല. ഇംഗ്ലീഷ് അറിയലല്ല പാര്‍ലമെന്റില്‍ പോകാനുള്ള യോഗ്യതയെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഭിമുഖത്തില്‍ വ്യക്തമാക്കി.
Story Highlights : Pannyan Raveendran says Shashi Tharoor’s aim is to capture minority votes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here