കെ സുധാകരന് രണ്ട് അപരന്മാർ; പേര് മാറ്റിയ നടപടി പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

അന്തിമ സ്ഥാനാർത്ഥിപ്പട്ടികയിൽ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ പേരിൽ മാറ്റം വരുത്തിയ നടപടി പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കെ സുധാകരൻ s/o രാമുണ്ണി വി എന്ന പേര് പിൻവലിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉറപ്പു പറഞ്ഞതായി യു ഡി എഫ് അറിയിച്ചു.
കണ്ണൂരിൽ കെ സുധാകരനെന്ന പേരിൽ രണ്ട് അപരന്മാർ ഉണ്ടായിരുന്നതിനാലാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് മാറ്റിയത്. തുടർന്ന് കെ സുധാകരന്റെ പേരിനൊപ്പം പിതാവിന്റെ പേര് കൂടി ചേർത്ത് പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെ കെ സുധാകരൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തുടർന്നാണ് പേര് മാറ്റിയ നടപടി പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സഞ്ജയ് കൗളുമായി കെ സുധാകരൻ ഫോണിൽ സംസാരിച്ചിരുന്നു. പേര് കെ.സുധാകരൻ എന്ന് തന്നെ നില നിർത്തുമെന്ന് ഉറപ്പ് ലഭിച്ചതായി യുഡിഎഫ് അറിയിച്ചു.
Story Highlights: k sudhakaran fake candidate name change
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here