‘കെ സിയ്ക്കുവേണ്ടി എന്നെ തകര്‍ക്കാന്‍ നോക്കുന്നു, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അതൃപ്തിയില്ല’; കണ്ണീരൊഴുക്കി ശോഭാ സുരേന്ദ്രന്‍

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അതൃപ്്തിയെന്ന വാര്‍ത്ത നിഷേധിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ജില്ലയിലെ പ്രവര്‍ത്തനം അതിഗംഭീരമാണെന്നും തന്നെ തകര്‍ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് പന്തളം പ്രതാപനെ മാറ്റിയെന്ന് ശോഭാ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. എന്നാല്‍ പരാതിയെത്തുടര്‍ന്നല്ല ചുമതലമാറ്റമെന്നാണ് ശോഭയുടെ പ്രതികരണം. (Sobha surendran rejected news about her conflict between bjp workers)
കണ്ണീരൊഴുക്കിക്കൊണ്ടായിരുന്നു തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ‘ഞാനും എന്റെ സഹപ്രവര്‍ത്തകരും കഷ്ടപ്പെട്ട് പണിയെടുത്ത് ആലപ്പുഴ മണ്ഡലത്തില്‍ ത്രികോണമത്സരമുണ്ടാകുമെന്നും ഞാന്‍ വിജയിക്കുമെന്നും ബോധ്യപ്പെടുത്തി.അപ്പോള്‍ എന്നെ തകര്‍ക്കാന്‍ കെ സി വേണുഗോപാലിനുവേണ്ടി, കരിമണല്‍ കര്‍ത്തയ്ക്കുവേണ്ടി എന്നെ തകര്‍ക്കാന്‍ വ്യാജപ്രചാരണമുണ്ടായി. ശോഭ പറഞ്ഞു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
ജില്ലാ നേതൃത്വത്തിന് തന്നെ താത്പര്യമില്ലെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നു. പന്തളം പ്രതാപനെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് മാറ്റി പകരം ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനാണ് ചുമതല നല്‍കിയിരിക്കുന്നത്. പ്രചാരണ പരിപാടികള്‍ തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും ശോഭാ സുരേന്ദ്രന് വേണ്ടി മണ്ഡലത്തില്‍ പ്രചാരണം സജീവമല്ലെന്ന് പരാതിയുണ്ടെന്നായിരുന്നു മുന്‍പ് പ്രചരിച്ച വാര്‍ത്തകള്‍. ഇതിന്റെ ഭാഗമായാണ് പന്തളം പ്രതാപനെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Story Highlights : Sobha surendran rejected news about her conflict between bjp workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here