മലപ്പുറം ഇന്ത്യാ മുന്നണിക്കൊപ്പം; മണ്ഡലത്തിൽ വിജയിക്കുക ഇ.ടി. തന്നെയെന്ന് അഭിപ്രായ സർവേ

കേന്ദ്രം ഇന്ത്യാ മുന്നണി ഭരിക്കുമെന്ന് മലപ്പുറം. 24ൻ്റെ ഇലക്ഷൻ അഭിപ്രായ സർവേയിൽ 44.9 ശതമാനം പേർ ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കുന്നവരാണ്. എൻഡിഎ ഭരണം തുടരുമെന്ന് 36.8 ശതമാനം പേർ അഭിപ്രായപ്പെടുന്നു. മറ്റാരെങ്കിലുമാവും ഭരിക്കുകയെന്ന് പറയുന്നവർ 2.1 ശതമാനവും അഭിപ്രായമില്ല എന്ന് പറയുന്നവർ 16.2 ശതമാനവുമാണ്.
സർവേ അനുസരിച്ച് മലപ്പുറം യുഡിഎഫ് നിലനിർത്തും. 51.8 ശതമാനം പേർ ഇടി മുഹമ്മദ് ബഷീറിനെ പിന്തുണച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി വി വസീഫ് ഏറെ പിന്നിലാണ്. 35.8 ശതമാനം പേരാണ് വസീഫിനെ പിന്തുണയ്ക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി അബ്ദുൽ സലാമിനെ 6.8 ശതമാനം പേരും മറ്റുള്ളവരെ 5.6 ശതമാനം പേരും പിന്തുണയ്ക്കുന്നു.
76.8 ശതമാനം പേരും പൗരത്വ നിയമ ഭേദഗതി നിങ്ങളുടെ വോട്ടിനെ സ്വാധീനിക്കും എന്ന അഭിപ്രായക്കാരാണ്. ബാക്കി 23.2 ശതമാനം പേർ എതിരഭിപ്രായമുള്ളവരാണ്. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസി വേട്ടയാടുന്നോ എന്ന ചോദ്യത്തിന് ഭൂരിപക്ഷം പറഞ്ഞത് അറിയില്ല എന്ന ഉത്തരമാണ്. 41.7 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 35.9 ശതമാനം പേർ വേട്ടയാടുന്നു എന്നും 22.4 ശതമാനം പേർ വേട്ടയാടുന്നില്ല എന്നും നിലപാടെടുത്തു.
Story Highlights: malappuram 24 election survey et muhammed basheer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here