കേന്ദ്രത്തിൽ എൻഡിഎ തുടരും; മണ്ഡലത്തിൽ ജയം സി അരുൺ കുമാറിന്: മാവേലിക്കര ചിന്തിക്കുന്നതിങ്ങനെ

കേന്ദ്രത്തിൽ എൻഡിഎ ഭരണം തുടരുമെന്ന് 24 ഇലക്ഷൻ അഭിപ്രായ സർവേയിൽ മാവേലിക്കര. 52.1 ശതമാനം പേരും എൻഡിഎ ഭരണം തുടരുമെന്ന പക്ഷക്കാരാണ്. ഇന്ത്യാ മുന്നണി ഭരണത്തിലേറുമെന്ന് 21 ശതമാനം പേർ അഭിപ്രായപ്പെട്ടു. മറ്റാരെങ്കിലുമാവും ഭരണത്തിലെന്ന് 0.7 ശതമാനം പേരും അഭിപ്രായം പറയാനില്ലെന്ന് 26.2 ശതമാനം പേരും പറഞ്ഞു.
മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിഎ അരുൺ കുമാർ വിജയിക്കുമെന്നാണ് ഭൂരിപക്ഷാഭിപ്രായം. യുഡിഎഫിൻ്റെ കൊടിക്കുന്നിൽ സുരേഷിനോട് നേരിയ വ്യത്യാസത്തിലാണ് അരുൺ കുമാർ മുന്നിട്ടുനിൽക്കുന്നത്. 43.2 ശതമാനം പേർ അരുൺ കുമാറിനെയും 40.1 ശതമാനം പേരും കൊടിക്കുന്നിലിനെയും പിന്തുണയ്ക്കുന്നു. എൻഡിഎയുടെ ബൈജു കലാശാലയ്ക്ക് 15.1 ശതമാനം പേരുടെ പിന്തുണയുണ്ട്. മറ്റാരെങ്കിലും ജയിക്കുമെന്ന് പറയുന്നത് 1.6 ശതമാനം പേരാണ്.
മണ്ഡലത്തിലെ 68.4 ശതമാനം പേരും പറയുന്നത് പൗരത്വ നിയമ ഭേദഗതി വോട്ടിനെ സ്വാധീനിക്കില്ലെന്നാണ്. ബാക്കി 31.6 ശതമാനം പേർ നിയമഭേദഗതി വോട്ടിനെ സ്വാധീനിക്കുമെന്ന അഭിപ്രായക്കാരാണ്.
Story Highlights: mavelikara nda c arun kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here