വീട്ടിലെ മദ്യത്തിന് പൂട്ട്; മിന്നൽ പരിശോധന നടത്തി പൊലീസും എക്‌സൈസും | 24 Big Impact

പാലക്കാട് വണ്ടിത്താവളത്തിൽ വീട്ടിൽ വച്ച് മദ്യവില്പന നടത്തിയ സംഭവത്തിൽ നടപടിയുമായി പൊലീസും എക്‌സൈസും. വീട്ടിൽ മിന്നൽ പരിശോധന നടത്തി പൊലീസും എക്‌സൈസും. വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്തതായാണ് സൂചന. ( palakkad excise raid in house for illegal liquor sale )
ഇന്ന് രാവിലെയാണ് അനതികൃത മദ്യവില്പന സംബന്ധിച്ച് ട്വന്റിഫോർ വാർത്ത നൽകിയത്. പാലക്കാട് അത്തിമണിയിൽ ഒരു വീട് തന്നെ ബാർ ആയിട്ടും ദിവസവും നിരവധി പേർ വന്നു പോയിട്ടും എക്‌സൈസ് ഉദ്യോഗസ്ഥർ ഒരു നടപടിയും എടുത്തിട്ടില്ലായിരുന്നു. നാട്ടുകാർ നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലം കണ്ടില്ല. തുടർന്നാണ് ട്വന്റിഫോറിന്റെ ഇടപെടൽ.
വീര്യം കൂടിയ മദ്യമാണ് ഇവിടെ വിതരണം ചെയ്യുന്നതെന്ന് സമീപവാസികൾ പറയുന്നു. ഒരിക്കൽ വന്നവരെ വീണ്ടും വരുത്താൻ കലർപ്പിന്റെ കള്ളത്തരം ഉണ്ടെന്നു സംശയിക്കുന്നവരാണ് സമീപ വാസികൾ. കയ്യിൽ കാശുണ്ടെങ്കിൽ ഏതു പ്രായക്കാർക്കും മദ്യം ലഭിക്കും. ട്വന്റിഫോർ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് എക്‌സൈസിന്റെ നടപടി വരുന്നത്.
Story Highlights : palakkad excise raid in house for illegal liquor sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here