Advertisement

ഹൈറേഞ്ച് ആര് കീഴടക്കും? ഇടുക്കിയുടെ ചാഞ്ചാട്ടം എങ്ങോട്ട്? ട്വന്റിഫോറിന്റെ മെഗാ പ്രീപോൾ സർവേ

April 10, 2024
Google News 2 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മനംമാറ്റം ഉണ്ടാകുമോ എന്ന് കണ്ടെത്തുകയാണ്. ട്വന്റിഫോറിന്റെ മെഗാപ്രീപോള്‍ സര്‍വേ. യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന ഹൈറേഞ്ചില്‍ ഇത്തവണ ഇടതിലേക്ക് കൂറുമാറുമോ? ട്വന്റിഫോര്‍ ഇലക്ഷന്‍ അഭിപ്രായ സര്‍വേ പരിശോധിക്കാം. വോട്ടിനെ സ്വാധീനിക്കുന്ന ഘടകം എന്താണെന്ന ആദ്യ ചോദ്യത്തിന് ഇടുക്കി നല്‍കിയ ഉത്തരം വികസനം എന്നാണ്. 26.8 ശതമാനം പേരാണ് വികസനമാണ് വോട്ടിനെ സ്വാധീനിക്കുന്ന ഘടമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ എംപിയുടെ വികസനവും വോട്ടിനെ സ്വാധീനിക്കുമെന്ന് 19.8 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞു. സ്ഥാനാര്‍ഥിയുടെ മികവ് വോട്ടിനെ സ്വാധീനിക്കുന്ന ഘടകമാകുന്നുവെന്ന് 15.5 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി. വിലക്കയറ്റവും(14.6%) രാഷ്ട്രീയവും(12.5%) ഇടുക്കിയില്‍ വോട്ടിനെ സ്വാധീനിക്കും.

ഇടുക്കിയില്‍ യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് ഇടുക്കി പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വിജയക്കൊടി പാറിക്കുമന്ന് 47.2 ശതമാനം പേര്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് ഇടുക്കി നേടുമെന്ന് 39.6 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വരുമെന്ന് 12.3 ശതമാനം പേരും മറ്റുള്ളവരെന്ന് 0.9 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.,

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് ഇടുക്കി കുറ്റപ്പെടുത്തുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെയാണ്. 39.3 ശതമാനം പേരാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദിയെന്ന് 37.9ശതമാനം പേര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരാണെന്ന് 22.8 ശതമാനം പേര്‍ സര്‍വേയില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന് ഇടുക്കിക്കാരുടെ ഭൂരിപക്ഷ അഭിപ്രായം. 78.2 ശതമാനം പേരാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന് പറയുന്നത്. 21.8 ശതമാനം പേരാണ് വിലയിരുത്തില്ലെന്ന് അഭിപ്രായപ്പെട്ടത്. പൗരത്വ ഭേദഗതി വോട്ടിനെ സ്വാധീനിക്കില്ലെന്നാണ് ഇടുക്കി പറയുന്നത്. 65.8 ശതമാനം പേരാണ് ഇത്തരത്തില്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. സ്വാധീനിക്കുമെന്ന് 34.2 ശതമാനം പേരും പറയുന്നു.

Read Also: ആലത്തൂരില്‍ രമ്യയെ മറികടക്കുമോ കെ രാധാകൃഷ്ണന്‍?; സര്‍വേ പറയുന്നതിങ്ങനെ

കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മലയോരം തൃപ്തരല്ലെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. 31.8 ശതമാനം പേരാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയാണെന്ന് മാര്‍ക്കിട്ടിരിക്കുന്നത്. മോശമെന്ന് 28.8 ശതമാനവും വളരെ മോശമെന്ന് 26.7 ശതമാനവും പേര്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ മിച്ചതെന്ന് 8.4 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ജനകീയ നേതാവരാണെന്ന ചോദ്യത്തിന് ഇടുക്കിയുടെ മനസ് പിണറായി വിജയനൊപ്പമാണ്. 39.8 ശതമാനം പേരാണ് പിണറായി വിജയനാണ് കേരളത്തിലെ ജനകീയ നേതാവാണെന്ന് അഭിപ്രായം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് 30.4 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല ആണെന്ന് 16.9 ശതമാനം പേരും പറയുന്നു. അതേസമയം കെ സുരേന്ദ്രന്‍ ആണൈന്ന് 9.7 ശതമാനം പേരും എംവി ഗോവിന്ദന്‍ ആണെന്ന് 1.7 ശതമാനം പേരും സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തി.

ജനകീയ ദേശീയ നേതാവരെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധിക്കൊപ്പമാണ് ഇടുക്കി. 47 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചപ്പോള്‍ 24.5 ശതമാനം പേര്‍ നരേന്ദ്ര മോദിയെ പിന്തുണച്ചു. അതേസമയം ഇന്ത്യാ സഖ്യം ബിജെപിയ്ക്ക് വെല്ലുവിളിയാകില്ലെന്നാണ് ഇടുക്കിക്കാര്‍ പറയുന്നത്. 40.5 ശതമാനം ആളുകള്‍ക്ക് ഈ അഭിപ്രായം ആണ്. വെല്ലുവിളിയാകുമെന്ന് 22.7 ശതമാനം പേര്‍ പറഞ്ഞു. എന്നാല്‍ രാജ്യം എന്‍ഡിഎ ഭരിക്കുമെന്നാണ് സര്‍വേയില്‍ ഇടുക്കി പറയുന്നത്. 60.3 ശതമാനം പേരാമ് ഇത്തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാ സഖ്യം അധികാരത്തില്‍ വരുമെന്ന് 24.7 ശതമാനം പേര്‍ പറഞ്ഞു.

Story Highlights : 24 Election Opinion Survey 2024 who will win in Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here