Advertisement

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് തുടർച്ചയായി തിരിച്ചടി

April 10, 2024
Google News 2 minutes Read
arvind kejriwal faces set back

മദ്യനയ അഴിമതി കേസിൽമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തുടർച്ചയായി തിരിച്ചടി. ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്കാനാകില്ലെന്ന് സുപ്രിംകോടതി.അറസ്റ്റ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പിന്നീട് പരിഗണിക്കും. അഭിഭാഷകനുമായി കൂടുതൽ ദിവസം കൂടിക്കാഴ്ചയ്ക്ക് അനുമതി വേണമെന്ന കേജ്രിവാളിന്റ ഹർജി റൗസ് അവന്യു കോടതി തളളി. ( arvind kejriwal faces set back )

ഡൽഹി മദ്യനയ കേസിലെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈ ക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി രാവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ വിഷയം ഉന്നയിച്ചു. എന്നാൽ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല.
ഇതോടെ കേജ്രിവാൾ അടുത്ത നാല് ദിവസം കൂടി തിഹാർ ജയിലിൽ കഴിയേണ്ടിവരും.

വ്യാഴാഴ്ച ഈദുൽ ഫിത്തറും വെള്ളിയാഴ്ച പ്രാദേശിക അവധിയുമായതിനാൽ ഇനി തിങ്കളാഴ്ച മാത്രമേ സുപ്രിം കോടതി പ്രവർത്തിക്കൂ. കേജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നത് അറസ്റ്റിന് കാരണമായിട്ടുണ്ട് എന്നും ഹൈ കോടതി വിധി യിൽ പറയുന്നുണ്ട്. അഭിഭാഷകനുമായി കൂടുതൽ ദിവസം കൂടിക്കാഴ്ചയ്ക്ക് അനുമതി വേണമെന്ന കേജ്രിവാളിന്റ ഹർജി റൗസ് അവന്യു കോടതി തളളി.
കോടതിയിൽ നിന്നും തുടർച്ചയായി തിരിച്ചടിയേറ്റ പശ്ചാത്തലത്തിൽ കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ബിജെപി ശക്തമാക്കി.

Story Highlights : arvind kejriwal faces set back

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here