‘ലൗ ജിഹാദിനെ നിങ്ങള്‍ നിഷേധിക്കുമോ?’ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതില്‍ ഇടുക്കി രൂപതയെ പ്രശംസിച്ച് ബിജെപി മുഖപത്രം

വിവാദ സിനിമ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതില്‍ ഇടുക്കി രൂപതയെ പിന്തുണച്ച് ബിജെപി മുഖപത്രം. കേരള സ്‌റ്റോറിയെ എതിര്‍ക്കുന്നവര്‍ ലൗ ജിഹാദിനെ നിഷേധിക്കാന്‍ തയാറുണ്ടോ എന്നാണ് ലേഖനത്തിലെ ചോദ്യം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും സിനിമയെ എതിര്‍ക്കുന്നത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണെന്നും മുഖപത്രം ആക്ഷേപിക്കുന്നു. ( BJP mouthpiece supports Idukki Diocese for showing controversial movie The Kerala Story)
ഇടുക്കി രൂപത വഴികാട്ടുന്നുവെന്ന പേരിലാണ് ജന്മഭൂമി ലേഖനം പ്രസിദ്ധീകരിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നാല് വര്‍ഷത്തിനിടെ വിവാഹത്തിന്റെ മറവില്‍ 7000ലേറെ മതപരിവര്‍ത്തനങ്ങള്‍ നടന്നതായി നിയമസഭയെ അറിയിച്ചതാണെന്ന വസ്തുത സിനിമയെ എതിര്‍ക്കുന്നവര്‍ നിഷേധിക്കാന്‍ തയാറുണ്ടോ എന്നാണ് ചോദ്യം. ലൗ ജിഹാദ് വിഷയത്തില്‍ വിചിത്രമായ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും ബിജെപി മുഖപത്രം കുറ്റപ്പെടുത്തുന്നു. മതമൗലികവാദികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അന്വേഷണത്തിന് വിമുഖത കാട്ടിയതെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
വെറും സാങ്കല്‍പ്പിക കഥയല്ല സിനിമയിലുള്ളത് എന്നതിനാലാണ് മതമൗലികവാദികള്‍ സിനിമയെ എതിര്‍ക്കുന്നതെന്ന് ബിജെപി മുഖപത്രം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ മാസം നാലാം തിയതിയാണ് വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. വചനോത്സവത്തിന്റെ ഭാഗമായാണ് വിവാദചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിപാടിയില്‍ സംസാരിച്ചത്. ലൗ ജിഹാദിനെക്കുറിച്ചും പരിപാടിയില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.
Story Highlights : BJP mouthpiece supports Idukki Diocese for showing controversial movie The Kerala Story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here