‘വടകരയിൽ ആദ്യത്തെ വിഷു സ്നേഹത്തിന്റെ വിഷുവായി മാറും’: ഷാഫി പറമ്പിൽ

വടകരയിൽ ആദ്യത്തെ വിഷു സ്നേഹത്തിന്റെ വിഷുവായി മാറുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. കുട്ടികാലത്തെ വിഷു ദിനത്തിലെ കളികളാണ് ഓർമ്മയിൽ ഇപ്പോഴും വരുന്നത്. കോളജ് കാലത്ത് അവധി ദിനങ്ങൾ യാത്രകൾക്കായി മാറ്റിവച്ചിരുന്നു.
പാലക്കാട് എത്തിയതുമുതൽ വിഷു കൈനീട്ടം കിട്ടിത്തുടങ്ങി. വടകരയിലെ ആദ്യത്തെ വിഷുവാണിത്. സ്നേഹത്തിന്റെ വിഷുവായി മാറും. വിഷു ദിനത്തിൽ കുറച്ച് സ്ഥലങ്ങളിൽ പോകും. ആളുകളെ കാണും. ഭക്ഷണവും കൈനീട്ടവും വടകരയിലെ ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന് ഷാഫി പറഞ്ഞു.
അതേസമയം വിഷു ഓർമ്മകൾ ഏറെ സന്തോഷം നൽകുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പറഞ്ഞു. കാർഷിക സമൃദ്ധി ഉണ്ടാകട്ടെ. ഒരു പഞ്ഞവും ഇല്ലാതെ ആളുകൾക്ക് ജീവിക്കാൻ കഴിയട്ടെ എന്ന പ്രതീക്ഷ നൽകുന്നതാണ് വിഷു. തിന്മയെ മാറ്റി നന്മയെ സ്വീകരിക്കാൻ സാധിക്കട്ടെയെന്നും കെ കെ ശൈലജ പറഞ്ഞു.
Story Highlights : Shafi Parambil Vishu Wishes Vadakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here