Advertisement

കേരള സ്റ്റോറി വിവാദം: ഓന്തിനെപ്പോലെ നിറം മാറ്റാറില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്ന് മലപ്പുറം എൻഡിഎ സ്ഥാനാർത്ഥി

April 15, 2024
Google News 1 minute Read
malappuram nd candidate kerala story abdul salam

കേരളാ സ്റ്റോറി വിവാദത്തിലെ നിലപാടിൽ ഉറച്ച് മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി എം അബ്ദുൾ സലാം. പറഞ്ഞത് താൻ മാറ്റിപ്പറയാറില്ല. ഓന്തിൻ്റെ പോലെ നിറം മാറ്റാറില്ല. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നും അബ്ദുൾ സലാം പറഞ്ഞു.

പറഞ്ഞ കാര്യങ്ങൾ തൻ്റെ വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടിയുടെ അഭിപ്രായമല്ല. കേരള സ്റ്റോറി വിവാദം തനിക്ക് ചെറിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കി. സിനിമ താൻ കണ്ടിട്ടില്ല. ചിത്രത്തിൽ എന്താണ് ഉള്ളത് എന്നറിയില്ല. കേരള സ്റ്റോറി വെറുതെ ചർച്ചാ വിഷയമാക്കേണ്ടതില്ല. ചിത്രത്തിൻ്റെ വിവാദം മലപ്പുറത്തെ പ്രചാരണത്തെ ചെറിയ രീതിയിൽ ബാധിച്ചു എന്നത് സത്യമാണ്.

സിഎഎ വിഷയം എല്ലാ മുസ്ലിങ്ങളെയും ധരിപ്പിക്കാൻ സാധിച്ചിട്ടില്ല. എന്നെക്കൊണ്ട് കഴിയുന്നവർക്ക് വ്യക്തമാക്കി നൽകിയിട്ടുണ്ട്. ഈ വിവാദം ഏറ്റുവമധികം ബാധിക്കുക മലപ്പുറത്തെ സ്ഥാനാർത്ഥിയായ തന്നെയാണ് എന്നും അബ്ദുൾ സലാം പറഞ്ഞു.

മുസ്ലിങ്ങൾക്കിടയിൽ സിനിമ അസ്വസ്ഥത ഉണ്ടാക്കി എന്നായിരുന്നു മുൻപ് അബ്ദുൾ സലാം പറഞ്ഞത്. സിനിമയെ പാർട്ടി പിന്തുണക്കുന്നുണ്ട്. എന്നാൽ, ഇത് തൻ്റെ അഭിപ്രായമാണ്. മലപ്പുറം പോലൊരു സ്ഥലത്തെ സ്ഥാനാർത്ഥിയെ ഈ വിവാദം ബാധിക്കും. അയോധ്യയും ഗ്യാൻവാപിയും സിഎഎയും കത്തിച്ചതുപോലെ ഇപ്പോൾ കേരള സ്‌റ്റോറിയും കത്തിക്കുന്നു. അതിൻ്റെ ചൂടിൽ പൊരിയുന്നത് മലപ്പുറത്തെ സ്ഥാനാർത്ഥിയായ താനാണ്.

ക്രിസ്തുമസ് സമയത്ത് ഗൃഹസന്ദർശനം നടത്തിയതുപോലെ ഈദിനും ചെയ്യേണ്ടിയിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് ശരിയായ നടപടിയായി തോന്നിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: malappuram nd candidate kerala story abdul salam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here