Advertisement

‘വയനാടിന് അഭിമാനമായി സജന സജീവനും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക്’; അഭിമാനമെന്ന് കെ സുരേന്ദ്രൻ

April 16, 2024
Google News 1 minute Read

മലയാളി താരങ്ങളായ സജന സജീവന്‍, ആശ ശോഭന എന്നിവര്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തിന് പിന്നാലെ കുറിപ്പുമായി കെ സുരേന്ദ്രൻ. മിന്നു മണിക്ക് പിന്നാലെ വയനാടിന് അഭിമാനമായി സജന സജീവനും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ. സജനയോടൊപ്പം മറ്റൊരു മലയാളിയായ ആശ ശോഭനയും ഇന്ത്യൻ ജഴ്സി അണിയും.

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച പ്രകടനമാണ് സജന പുറത്തെടുത്തത്. പ്രതികൂലമായ സാഹചര്യങ്ങളെ പൊരുതി തോൽപ്പിച്ച് രാജ്യത്തിന് വേണ്ടി കളിക്കാനുള്ള യോഗ്യത നേടിയ സജനയക്ക് വിജയാശംസകൾ നേരുന്നു. ഒപ്പം ആശയ്ക്കും എല്ലാ ആശംസകളുമെന്ന് സുരേന്ദ്രൻ കുറിച്ചു.

ഐപിഎല്ലിലെ പ്രകടനമാണ് ഇരുവര്‍ക്കും ടീമില്‍ അവസരം നല്‍കിയത്. ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യന്‍ ടീമിലെത്തുന്നത്. സജന വയനാട്ടില്‍ നിന്നുള്ള താരമാണ്. ആശ തിരുവനന്തപുരം സ്വദേശിയാണ്. ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ശോഭന. സജന മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, മറ്റൊരു മലയാളി താരം മിന്നു മണിക്ക് ടീമില്‍ ഇടം നേടാനായില്ല.

കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്

മിന്നു മണിക്ക് പിന്നാലെ വയനാടിന് അഭിമാനമായി സജന സജീവനും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ. സജനയോടൊപ്പം മറ്റൊരു മലയാളിയായ ആശ ശോഭനയും ഇന്ത്യൻ ജഴ്സി അണിയും. വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച പ്രകടനമാണ് സജന പുറത്തെടുത്തത്. പ്രതികൂലമായ സാഹചര്യങ്ങളെ പൊരുതി തോൽപ്പിച്ച് രാജ്യത്തിന് വേണ്ടി കളിക്കാനുള്ള യോഗ്യത നേടിയ സജനയക്ക് വിജയാശംസകൾ നേരുന്നു. ഒപ്പം ആശയ്ക്കും എല്ലാ ആശംസകളും.

Story Highlights : K Surendran Praises Sanjana Sajeevan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here