ക്രൈസ്തവ പരമ്പര്യം അറിയാത്തവർ സഭാ തലപ്പത്തെത്തിയാൽ ബൈബിളിനെക്കാൾ വലുത് വിചാരധാരയായി തോന്നും; ലത്തീൻ സഭ മുഖപത്രം ജീവനാദം
സുദീപ്തോ സെൻ സംവിധാനം ചെയ്ത വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ സീറോ മലബാർ സഭയുടെ രൂപതകളിൽ പ്രദർശിപ്പിച്ചതിൽ വിമർശിച്ച് ലത്തീൻ കത്തോലിക്ക സഭ മുഖപത്രം ‘ജീവനാദം’. കുട്ടികൾക്ക് മുന്നിൽ ദി കേരള സ്റ്റോറി പോലുള്ള സിനിമ പ്രദർശിപ്പിച്ചത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതാണെന്ന് മുഖപ്രസംഗത്തിലെ വിമർശനം. ക്രൈസ്തവ പാരമ്പര്യം അറിയാത്തവർ സഭയുടെ തലപ്പത്ത് വരുമ്പോൾ ബൈബിളിനെക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നുമെന്നും വിമർശവുമുണ്ട്.(Latin Church newspaper Jeevanadam against Kerala story)
യേശുക്രിസ്തു ലോകത്തെ സ്‌നേഹിച്ചതും സ്വജീവിതം ബലിയായി നൽകിയതും മനുഷ്യരേയും ലോകത്തേയും പ്രണയിച്ചതു കൊണ്ടാണ്. ജീവനാദം മുഖമാസികയിലെഴുതിയ കുറിപ്പിൽ ലത്തീൻ സഭ വ്യക്തമാക്കുന്നു. 32000 ക്രൈസ്തവ യുവതികളെ ഇസ്ലം മതത്തിൽ വിശ്വസിക്കുന്ന യുവാക്കൾ പ്രേമിച്ച് മതംമാറ്റി ഇസ്ലാമിക സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്നാണ് കേരള സ്റ്റോറിയിൽ പറയുന്നത്. ഇതിൽ ആരൊക്കെയാണ് ഇവരെന്ന് വിവരങ്ങൾ പോലും സിനിമയെടുത്തവരുടെ പക്കലില്ല. 10 പേരുടെ എങ്കിലും പേരോ മേൽവിലാസമോ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്ന വെല്ലുവിളി ഇടുക്കി രൂപതാ വക്താവിന് ഏറ്റെടുക്കാവുന്നതാണ്.
ന്ത്യയിലെ ഏറ്റവും പുരോഗമന ചിന്തയുള്ള സംസ്ഥാനമായി കണക്കാക്കുന്ന കേരളം മാനവ മൈത്രിയുടെയും മതസൗഹാർദത്തിന്റെയും പേരിൽ എല്ലായിടത്തും പ്രശംസിക്കപ്പെടുന്ന ഇടമാണ്. തലയ്ക്ക് വെളിവുള്ളവർ ഈ വിദ്വേഷ സിനിമയെ തിരസ്കരിച്ചുവെന്നും ലത്തീൻ കത്തോലിക്ക സഭ മുഖപത്രം ‘ജീവനാദം’ ചൂണ്ടിക്കാട്ടി.
Story Highlights : Latin Church newspaper Jeevanadam against Kerala story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here