കോഴിക്കോട് പെരുവയലിൽ വീട്ടിൽ വോട്ടിൽ ക്രമക്കേട്

കോഴിക്കോട് പെരുവയലിൽ വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി. 84ആം ബൂത്തിൽ ഒരേ പേരുള്ള രണ്ട് വ്യക്തികളിൽ ലിസ്റ്റിൽ പേരില്ലാത്തയാളെ കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിച്ചു എന്നാണ് പരാതി. സംഭവത്തിൽ ബിഎൽഒയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ( irregularity in kozhikode peruvayal vote )
91 കാരിയായ പായമ്പുറത്ത് ജാനകിയമ്മയ്ക്ക് പകരം 80കാരിയായ കൊടശ്ശേരി ജാനകിയമ്മയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചുവെന്നാണ് പരാതി. വീട്ടിൽ വോട്ട് പ്രകാരമുള്ള ലിസ്റ്റിൽ പേരില്ലാതിരുന്ന കൊടശ്ശേരി ജാനകിയമ്മ വോട്ട് ചെയ്തതോടെ, വോട്ട് നഷ്ടമായതിന്റെ സങ്കടത്തിലാണ് പായമ്പുറത്ത് ജാനകിയമ്മ.
എന്നാൽ, ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ വോട്ട് ചെയ്തത് എന്നുമാണ് കൊടശ്ശേരി ജാനകിയമ്മ വിശദീകരിക്കുന്നത്.
ബൂത്ത് ലെവൽ ഓഫീസറും ഉദ്യോഗസ്ഥരും ബോധപൂർവം ക്രമക്കേട് നടത്തിയെന്ന് കാണിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംഭവത്തിൽ ബിെൽഒ ഹരീഷിൽ നിന്ന് വിശദീകരണം തേടുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ വ്യക്തമാക്കി.
Story Highlights : irregularity in kozhikode peruvayal vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here