Advertisement

‘തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചത്, വയനാട്ടിലെ ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണ’: കെ സുരേന്ദ്രൻ

April 20, 2024
Google News 1 minute Read

വയനാടിൻ്റെ പൈതൃകവും സംസ്കാരവും വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണയെന്ന് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. രാവിലെ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദാജിയുടെ റാലിയോടെ തുടങ്ങിയ പര്യടനം രാത്രി വാളാട് എടത്തന തറവാട്ടിൽ നടന്ന പൊതുയോഗത്തോടെയാണ് സമാപിച്ചത്. തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചതെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വൈദേശിക ശക്തികൾക്ക് എതിരെ പോരാടിയ ചരിത്രമുള്ള മണ്ണിൽ അവരുടെ പിൻമുറക്കാർ പ്രതീക്ഷയോടെ ഏൽപ്പിക്കുന്ന ദൗത്യത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വയനാടിൻ്റെ പൈതൃകവും സംസ്കാരവും വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്, പുതിയ ആശയ സമരത്തിന് കരുത്തു പകരാൻ ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണയാണെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

രാവിലെ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദാജിയുടെ റാലിയോടെ തുടങ്ങിയ പര്യടനം രാത്രി വാളാട് എടത്തന തറവാട്ടിൽ നടന്ന പൊതുയോഗത്തോടെയാണ് സമാപിച്ചത്. തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചത്. വൈദേശിക ശക്തികൾക്ക് എതിരെ പോരാടിയ ചരിത്രമുള്ള മണ്ണിൽ അവരുടെ പിൻമുറക്കാർ പ്രതീക്ഷയോടെ ഏൽപ്പിക്കുന്ന ദൗത്യത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വയനാടിൻ്റെ പൈതൃകവും സംസ്കാരവും വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്, പുതിയ ആശയ സമരത്തിന് കരുത്തു പകരാൻ ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണയാണ്. മീനങ്ങാടി പന്തളം കോളനി, വാളാട് പുഴക്കൽ വീരഭദ്രൻ്റെ വസതി എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ സംസാരിച്ചു.

Story Highlights : K Surendran on wayand loksbha election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here