Advertisement

ചരിത്രത്തിൽ ആദ്യം; തൃശൂർ പൂരത്തിന് പകൽ വെടിക്കെട്ട്‌, പൂരപ്രേമികള്‍ക്ക് നിരാശ

April 20, 2024
1 minute Read

പൊലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം നിർത്തിവച്ചത് ഏഴുമണിക്കൂർ. പൊലീസ് അമിതമായി ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പൂരം മണിക്കൂറുകളോളം നിർത്തിവച്ചത്. ഇതോടെ അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി.

അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നാല് മണിക്കൂറോളം വൈകി. വർണ്ണ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായ പൊലീസിന്റെ അമിത നിയന്ത്രണത്തിൽ ജനങ്ങളും തങ്ങളുടെ നീരസം മറച്ചുവച്ചില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

രാവിലെ 7.10ന് പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു. പിന്നാലെയാണ് തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ട് നടന്നത്. പകൽ സമയത്ത് വെടിക്കെട്ട് നടന്നതിനാൽ വെടിക്കെട്ടിൻ്റെ ദൃശ്യഭംഗി നഷ്ടമായെന്ന പരാതിയാണ് പൂരപ്രേമികളുടെ ഭാഗത്ത് നിന്നുമുയരുന്നത്.വെള്ളിയാഴ്ച രാത്രിയിൽ നടന്ന തിരുവമ്പാടി ദേവസ്വത്തിന്റെ മഠത്തിൽ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇടപെൽ ഉണ്ടായതും തുടർന്നുള്ള സംഭവവികാസങ്ങൾ പൂരനഗരയിൽ അരങ്ങേറിയതും.

സംഘാടകരെയും പ്രധാന പൂജാരിയെയും ഉൾപ്പെടെ പൊലീസ് തടഞ്ഞ സാഹചര്യത്തിലാണ് രാത്രി പൂരം നിർത്തിവെച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.ഉടക്കിനിന്ന ദേവസ്വങ്ങളുമായി റവന്യു മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിർത്തിവച്ച വെടിക്കെട്ട്‌ രാവിലെ നടത്താൻ ദേവസ്വങ്ങൾ തയാറായത്.

Story Highlights : Thrissur Pooram 2024 Live Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top