വീട്ടിലെ വോട്ട്: വയോധികരെ കബളിപ്പിച്ച് വോട്ടുചെയ്തു; സിപിഐഎമ്മിനെതിരെ രണ്ട് പരാതികള്‍ കൂടി നല്‍കി യുഡിഎഫ്

കണ്ണൂര്‍ പേരാവൂരില്‍ നിന്ന് വീട്ടിലെ വോട്ട് പ്രക്രിയയെക്കുറിച്ച് വീണ്ടും പരാതി. 106 വയസുകാരിയെ സിപിഐഎംകാര്‍ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നാണ് യുഡിഎഫിന്റെ പരാതി. വോട്ടറുടെ പൂര്‍ണ സമ്മതം വാങ്ങാതെയാണ് വോട്ട് രേഖപ്പെടുത്തിയതെന്നാണ് യുഡിഎഫിന്റെ പരാതി. ഇത് സംബന്ധിച്ച് യുഡിഎഫ് ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി. (vote from home two more complaints against CPIM)
106 വയസുകാരിയായ കല്യാണിയെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് സിപിഐഎം പ്രവര്‍ത്തക ഷൈമയുടെ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തി വോട്ടുചെയ്യിച്ചെന്നാണ് പരാതി. കല്യാണിയുടെ കൊച്ചുമകളും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
കാസര്‍ഗോഡ് മണ്ഡലത്തിലെ പയ്യന്നൂരിലും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്. 92കാരനെ കബളിപ്പിച്ചു സഹായി വോട്ടിനു ഒപ്പിട്ട് വാങ്ങി ബ്രാഞ്ച് സെക്രട്ടറി വോട്ട് ചെയ്‌തെന്നാണ് പരാതി. പയ്യന്നൂര്‍ കോറോമില്‍ 92കാരന്‍ മാധവന്‍ വെളിച്ചപ്പാടിന്റെവോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി വി. വി സുരേഷ് ചെയ്‌തെന്നാണ് പരാതി. ഇത് സംബന്ധിച്ച് യുഡിഎഫ് വരണാധികാരിയ്ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസറോട് ജില്ലാ കളക്ടര്‍ വിശദീകരണം തേടി.
Story Highlights : vote from home two more complaints against CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here