Advertisement

സമസ്തയിൽ ഭിന്നത; ലീഗിനെതിരായ പരാമർശത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ നാസർ ഫൈസി കൂടത്തായി

April 22, 2024
Google News 2 minutes Read
Nasar Faizy Koodathai against Umar faizy mukkam

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ഭിന്നത രൂക്ഷം. ഉമർ ഫൈസി മുക്കം ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സമസ്തയെ ധിക്കരിക്കുന്നവർക്ക് ഷോക്ക് ട്രീൻ്റ്മെൻ്റായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് കെ എസ് ഹംസ 24 നോട് പറഞ്ഞു.(Nasar Faizy Koodathai against Umar faizy mukkam)

സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം മുസ്ലിംലീഗിനെതിരെ നടത്തിയ രൂക്ഷ വിമർശനമാണ് ഒരിടവേളക്കുശേഷം ലീഗും സമസ്തയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുകൊണ്ടുവന്നത്. വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല എന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി സമസ്തയെ ചൊടിപ്പിക്കുകയും ചെയ്തു. ഇതിന് പിറകെയാണ് സമസ്തയിലെ ഒരു വിഭാഗം എൽഡിഎഫിന് അനുകൂലമായി പരസ്യമായ നിലപാട് സ്വീകരിച്ചത്. ലീഗിനെതിരെ ചോദ്യാവലി തയ്യാറാക്കിയും പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി കെ എസ് ഹംസക്ക് വേണ്ടി നിലപാടെടുക്കുകയും ചെയ്തു.

Read Also: ബിജെപിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

അതേസമയം, ഉമർ ഫൈസിയുടെ നിലപാടുമായി ബന്ധപ്പെട്ട് സമസ്തയിൽ ഭിന്നത കടുത്തിട്ടുണ്ട്. സമസ്തയുടെ നിലപാട് പറയേണ്ടത് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ ആണെന്ന് എസ് വൈ എസ് ഓർഗനൈസിങ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി 24 നോട് പറഞ്ഞു.തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉറച്ച വോട്ട് ബാങ്ക് ആയ ഇ കെ സുന്നികൾ ഇടയുന്നത് യുഡിഎഫിന് തലവേദനയാണ്.

Story Highlights : Nasar Faizy Koodathai against Umar faizy mukkam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here